Advertisment

അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷണം ഉപാധികളോടെയാണെന്ന് ട്രമ്പും

New Update

വാഷിംഗ്ടണ്‍ ഡി.സി.: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ചിലരുടെയെങ്കിലും പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെങ്കില്‍ ട്രമ്പ് മുന്നോട്ടു വെച്ച കര്‍ശന ഉപാധികള്‍ അംഗീകരിക്കണമെന്ന് ഇന്ന് വ്യാഴാഴ്ച(ജനുവരി 4ന്) വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Advertisment

publive-image

അടുത്ത ആഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ഡെമോക്രാറ്റിക്ക് സെനറ്റര്‍മാര്‍ നടത്തുവാനിരിക്കുന്ന ചര്‍ച്ചകള്‍ ഫലപ്രദമാകണമെങ്കില്‍ ട്രമ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക തന്നെ വേണമെന്ന്് വൈറ്റ് ഹൗസ് വക്താവ് സാറാ ഹക്കമ്പി പറഞ്ഞു.

അതിര്‍ത്തിമതില്‍, ചെയ്ന്‍ മൈഗ്രേഷന്‍, ഡൈവേഴ്സിറ്റി വിസ ലോട്ടറി തുടങ്ങിയ വിഷയങ്ങള്‍ ഡെമോക്രാറ്റുകള്‍ അംഗീകരിച്ചാല്‍ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് വിഷയം ചര്‍ച്ച ചെയ്യാമെന്നും ഇതിനു തയ്യാറാകാത്ത പക്ഷം മാര്‍ച്ച് 5-ാം തിയ്യതി DACA പ്രോഗ്രാം ടെര്‍മിനേറ്റ് ചെയ്യുമെന്നും ട്രമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അനധികൃത കുടിയേറ്റവും, കാലാവധി അവസാനിച്ചിട്ടും തുടര്‍ന്ന് താമസിക്കുന്നതും വളരെ അപകടകരമായ സ്ഥിതിവിശേഷമാണെന്ന് ട്രമ്പ് മുന്നറിയിപ്പു നല്‍കി. ഡെമോക്രാറ്റിക്ക് അംഗങ്ങള്‍ ട്രമ്പിന്റെ നിര്‍ദേശങ്ങളോടു എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ട്രമ്പിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് ഏതറ്റം വരെ പോകുന്നതിനും തയ്യാറായിട്ടാണ് ഭരണ നേതൃത്വം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

us
Advertisment