Advertisment

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രാജഗോപാലും ഉള്‍പ്പെടെ സ്വീകരിക്കാനെത്തി

New Update

publive-image

Advertisment

തിരുവനന്തപുരം : പ്രളയക്കെടുതിയിലായ കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തി.

രാത്രി പതിനൊന്ന് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ , പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല , മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, സുരേഷ്ഗോപി എംപി , ഓ രാജഗോപാല്‍ എം എല്‍ എ, മേയര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോയി.

നാളെ രാവിലെ കൊച്ചിയില്‍ എത്തി പ്രയബാധിത കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം 40.45 മുൻ പ്രധാനമന്ത്രി അടൽ ബീഹാരി വാജ്പേയുടെ മരണാനന്തര കർമങ്ങളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ദില്ലിയിൽ നിന്നും പുറപ്പെട്ടത്. രാവിലെ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ സന്ദർശിക്കുകയാണ് പ്രധാന പരിപാടി.

publive-image

ഇന്ന് രാത്രി 10. 50നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുക. രാത്രി രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം രാവിലെ നേവൽബേസിൽനിന്നും ഹെലികോപ്ടറിൽ സന്ദർശനം തുടങ്ങൂം. പ്രളയ ബാധിത പ്രേദശങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തു.

രണ്ടര മണിക്കൂർ അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ പത്തരയോടെ പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും.

modi kerala
Advertisment