Advertisment

വീണ്ടും വിവാഹിതയാകുമോ? ആരാധകരെ അമ്പരപ്പിച്ച് പ്രിയ രാമന്‍

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമാരംഗത്തും തമിഴിലും ഒരുകാലത്ത് ഒരു പോലെ തിളങ്ങിയിരുന്ന താരമായിരുന്നു നടി പ്രിയ രാമന്‍. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പ്രിയ രാമന്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മാധ്യമങ്ങളിലെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വിവാഹ മോചനത്തിനു ശേഷം ഇപ്പോള്‍ ബിസിനസ് രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ഗ്രാനൈറ്റ് ബിസിനസാണ് പ്രിയ നടത്തുന്നത്.

Advertisment

publive-image

അതേസമയം, ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിനു പ്രിയ രാമന്റെ മറുപടി ഇങ്ങനെയായിരുന്നു. മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിച്ചു കൂടെ എന്നു പലരും ചോദിക്കുന്നുണ്ട്. ഇനിയും വിവാഹം വേണമെന്നും വേണ്ട എന്നും ഞാനുത്തരം പറയാറില്ല. ഇന്നു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ ഞാന്‍ ഓര്‍ക്കാറുള്ളു. ഇപ്പോഴിതാ രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. വീട്ടിലെത്തണം, മക്കള്‍ക്കു ഭക്ഷണം കൊടുക്കണം, ഉറക്കണം, ഇതല്ലാതെ നാളെ എന്തു സംഭവിക്കും എന്നോ അടുത്ത മാസം എന്തൊക്കെ ചെയ്യണം എന്നോ ഞാന്‍ പ്ലാന്‍ ചെയ്തു വയ്ക്കാറില്ല.

പിന്നെ വിവാഹം ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി തോന്നുന്നില്ല. അതിലൂടെ മാത്രമേ ജീവിതം പൂര്‍ണ്ണമാകു എന്നു ചിന്തിക്കുന്നതു വിഡ്ഢിത്തമാണ്. പുറത്തു നിന്നു വരുന്ന ഒരു ബന്ധത്തിനു ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യം മുഴുമിപ്പിക്കാന്‍ കഴിയു എന്നു വിചാരിക്കുന്നതു തെറ്റാണ്. ഇന്നലെകളിലെ നിഴലിലും നാളെയുടെ ഫാന്റസിയിലും ഞാന്‍ അഭിരമിക്കുന്നില്ല. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു പ്രിയാ രാമന്‍ ഇങ്ങനെ പറഞ്ഞത്.

Advertisment