Advertisment

തന്റെ കണ്ണിറുക്കല്‍ രാഹുലും ഏറ്റെടുത്തതില്‍ ഏറെ സന്തോഷം; രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയ വാര്യര്‍

New Update

ന്യൂഡല്‍ഹി: ഇന്നലെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് നടത്തിയ പ്രസംഗവും അതിനുപിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ കണ്ണിറുക്കലും സോഷ്യല്‍മീഡിയയില്‍ വന്‍ഹിറ്റായിരുന്നു. സാധാരണ അവിശ്വാസ ചര്‍ച്ചകളില്‍ നിന്നും വ്യത്യസ്തമായി രസകരമായ, നാടകീയമായ മുഹൂര്‍ത്തങ്ങളായിരുന്നു ലോക്‌സഭയില്‍ നടന്നത്. രാഹുല്‍ ഗാന്ധിയുടെ കണ്ണിറക്കലിനെ കുറിച്ച് കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ക്കും ചിലത് പറയാനുണ്ട്.

publive-image

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി കണ്ണിറുക്കിയതിനെ കുറിച്ച് എഎന്‍ഐ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തില്‍ പ്രിയ പറയുന്നതിങ്ങനെ; കോളേജില്‍ പോയി തിരിച്ചുവരുന്ന സമയത്താണ് ഞാന്‍ ഈ വാര്‍ത്ത കേള്‍ക്കുന്നത്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി മോഡിയെ കണ്ണിറുക്കി കാണിച്ചു എന്നാണ് താന്‍ കേട്ടത്. സിനിമയില്‍ കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടാന്‍ സാധിച്ച തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് ഇത്. കണ്ണിറുക്കല്‍ നല്ലൊരു വികാരപ്രകടനമാണ്. താന്‍ ഈ സംഭവത്തില്‍ ഏറെ സന്തോഷവതിയാണെന്നും പ്രിയ പറയുന്നു.

Advertisment