Advertisment

അയാളുടെ ലൈംഗിക താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തണമെന്ന് നിര്‍മ്മാതാവിന്റെ ഭാര്യ തന്നെ ആവശ്യപ്പെട്ടു’ - ഗുരുതര വെളിപ്പെടുത്തുലുമായി യുവ ഗാനരചയിതാവ് ശ്രേഷ്ഠ

author-image
ഫിലിം ഡസ്ക്
New Update

തെലുങ്ക് സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ കൊടുങ്കാറ്റായിരിക്കുകയാണ്. ഇപ്പോഴിതാ അതിനു പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഗാനരചയിതാവ് ശ്രേഷ്ഠ. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് ഗാനരചയിതാക്കളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

Advertisment

publive-image

സിനിമയിലെ ആദ്യകാലങ്ങളില്‍ ഒരു നിര്‍മ്മാതാവിന്റെ ഭാര്യതന്നെ അദ്ദേഹത്തിന്റെ ലൈംഗിക താല്‍പര്യം സാധിച്ചുകൊടുക്കാനാവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടുണ്ടെന്ന് ശ്രേഷ്ഠ വെളിപ്പെടുത്തി.

ഞാനിപ്പോള്‍ സിനിമയുമായുള്ള ബന്ധം നിര്‍ത്തിവെച്ചിരിക്കുകയാണ് കുറച്ചു ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണിത്. ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാതെ സിനിമാരംഗത്ത് പിടിച്ചു നില്‍ക്കാനാവില്ലെന്ന് പലരും എന്നോട് പറഞ്ഞു - ശ്രേഷ്ഠ പറഞ്ഞു.

Advertisment