Advertisment

കുമ്മനടിച്ച് ശ്രീധരന്‍പിള്ളയും : പെട്രോൾ വില - തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ ?

New Update

പത്തനംതിട്ട∙ ബിജെപിയുടെ കേന്ദ്ര നേതൃത്വം പറയേണ്ട കാര്യം ഒടുവില്‍ തുറന്നു പറഞ്ഞു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള രംഗത്ത്.

Advertisment

തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നായിരുന്നു പിള്ളയുടെ ചോദ്യം ? വെറുതെ കുമ്മനടിച്ചതല്ല ! സീരിയസായി പറഞ്ഞതാണ് !

publive-image

പെട്രോൾ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ തിരഞ്ഞെടുപ്പിൽ ഉയർത്തുന്ന കാര്യങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കിൽ ഇവിടെ കോൺഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.

എന്തെങ്കിലും നടപ്പാക്കിയോ? പെട്രോൾ വില കുറയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാൻ പോകുന്ന കാര്യമാണ്.

ഞാൻ എന്റെ പാർട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു, നിങ്ങൾക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാം.’’ – പിള്ള പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് വാക്ധാനങ്ങള്‍ പാലിക്കപെടുന്നു എന്ന് ഉറപ്പാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിബന്ധന നിലവിലുള്ള രാജ്യമാണ് ഇന്ത്യ. നടപ്പിലാക്കാവുന്ന കാര്യങ്ങളെ തെരഞ്ഞെടുപ്പ് വാക്ധാനങ്ങളായി പറയാവൂ എന്നാണ് കമ്മീഷന്‍റെ നിര്‍ദേശം.

bjp flop bjp comady
Advertisment