Advertisment

വി.നാരായണന് പയ്യന്നൂര്‍ സൗഹൃദവേദി (PSV)  യാത്രയയപ്പ് നല്‍കി

author-image
admin
New Update

റിയാദ് :കഴിഞ്ഞ മൂന്നു വര്‍ഷത്തെ ജനകീയ സേവനത്തിനുശേഷം  ഇന്തോനേഷ്യയിലേക്ക് സ്ഥലം മാറി പോകുന്ന റിയാദിലെ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി ശ്രീ.നാരായണന്‍ സാറിനാണ് പയ്യന്നൂര്‍ സൌഹൃദ വേദി യാത്രയയപ്പ് നല്‍കിയത്.

Advertisment

 publive-image

പി.എസ്.വി. ട്രഷറര്‍ കൃഷ്ണന്‍ വെള്ളച്ചാല്‍ ആമുഖവും ജനറല്‍ സെക്രട്ടറി സനൂപ് കുമാര്‍ സ്വാഗതവും പറഞ്ഞു. ദിയ ഹഫ്സമോള്‍ നാരായണന്‍ സാറിനു പൂച്ചെണ്ടു  നല്‍കി സ്വീകരിച്ചു. വൈസ്.പ്രസിഡണ്ട്‌ തമ്പാന്‍.വി.വി അധ്യക്ഷനായ ചടങ്ങില്‍ , സാം സാമുവല്‍, സെയിദു മീന്‍ചന്ത(ഫോര്‍ക്ക), ഷക്കീല വഹാബ്, ഷീല രാജു, അബ്ദുല്‍ മജീദ്‌, ഉമേഷ്‌ പൊതുവാള്‍, പ്രിയ സനൂപ് എന്നിവര്‍ ആശംസകളര്‍പ്പിച് സംസാരിച്ചു. തന്‍റെ ഔധ്യോഗീക ജീവിതത്തില്‍ റിയാദിലെ കഴിഞ്ഞ മൂന്നു വര്‍ഷമാണ്‌ നേരിട്ട്  ജനകീയ ഇടപെടലുകള്‍ നടത്താന്‍ അവസരം ലഭിച്ചതെന്നും പി.എസ്.വി പോലുള്ള ജീവകാരുന്ന്യ സംഘടനകളുടെ എംബസ്സിയുമായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും മറുപടി പ്രസംഗത്തില്‍ .നാരായണന്‍ സാര്‍ അഭിപ്രായപ്പെട്ടു. ജോ.സെക്രെട്ടറി ശശികുമാര്‍ ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.

വൈസ്.പ്രസിഡണ്ട്‌മാരായ തമ്പാന്‍.വി.വി, അഷ്‌റഫ്‌.എന്‍.ടി എന്നിവര്‍ ചേര്‍ന്ന് നാരായണന്‍ സാറിനു പൊന്നാടയണിയിച്ചു,  പി.എസ്.വി മുഖ്യ ഉപദേശകസമിതി അംഗം ശ്രീ.അബ്ദുല്‍ മജീദ്‌ ഉപഹാര ഫലകം സമ്മാനിച്ചു.സഹിറുദ്ധീന്‍,  നിത നാസര്‍, ഹാരിസ്, ഇബ്രാഹിം പെരുംപട്ട, മുവാഹിദ്, അബ്ദുള്‍ സമദ്,  ജിഷ്ണു സനൂപ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.റെജി രാജീവന്‍, സതീശന്‍, മന്‍സൂര്‍, അബ്ദുല്‍ ഖാദര്‍, രാഗേഷ്, അബ്ദുള്‍ അസീസ്‌, അബ്ബാസ്, ലത്തീഫ് എന്നിവര്‍ പരുപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisment