Advertisment

കുവൈറ്റില്‍ 30 വയസ്സിനു താഴെ പ്രായമുള്ള പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനം ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി

New Update

കുവൈറ്റ് ; വിദേശി തൊഴിലാളികളുടെ റിക്രൂട്ടിങ്ങിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ കുവൈത്ത് സര്‍ക്കാര്‍ ആലോചിക്കുന്നു . കുവൈറ്റില്‍ 30 വയസ്സിനു താഴെ പ്രായമുള്ള പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനം ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് പുതിയ നീക്കം.

Advertisment

publive-image

ഈ വിഷയത്തില്‍ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ തീരുമാനമെടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നിര്‍ദേശം സാങ്കേതികപരമായ പഠനങ്ങള്‍ നടത്തുന്നതിനായി നീട്ടിവയ്ക്കണമെന്ന് തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ് അഭ്യര്‍ത്ഥിക്കുകയായിരുന്നു .

തുടര്‍ന്ന് 2018 ജൂലൈ 1ന് തീരുമാനം നടപ്പിലാകുമെന്ന് പ്ലാനിംഗ് ആന്‍ഡ് പ്രൊഫഷനല്‍ സ്‌കില്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്മി വ്യക്തമാക്കി.

kuwait kuait latest
Advertisment