Advertisment

ആരോഗ്യ സംരക്ഷണത്തിന് തഴുതാമ ഇല തോരന്‍ വച്ച് കഴിക്കൂ..

author-image
സത്യം ഡെസ്ക്
Updated On
New Update

വീണ്ടും ജനിപ്പിക്കുന്നത്‌ എന്നര്‍ഥം വരുന്ന, സമാനമായ ഗുണങ്ങളുള്ള 'പുനര്‍ന്നവ'യാണ്‌ തഴുതാമ. നാട്ടുവൈദ്യന്മാര്‍ തഴുതാമയും വേരും തണ്ടും ഇലയുമൊക്കെ മരുന്നിന്‌ മേമ്പൊടിയായി ഉപയോഗിച്ചുപോന്നു. ഇന്ന്‌ ആയുര്‍വേദ ചികിത്സയില്‍ തഴുതാമ അവിഭാജ്യഘടകമാണ്‌. ഏതു കാലാവസ്‌ഥയിലും വളരുന്ന ചെടിയാണ്‌ തഴുതാമ. പ്രത്യേകിച്ച്‌ വെള്ളമോ വളമോ ആവശ്യമില്ല.

Advertisment

publive-image

വേരോടുകൂടിയ തണ്ടുകള്‍ നടാം. നല്ല നനവു കിട്ടുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലങ്ങളാണ് വളര്‍ത്താന്‍ അനുയോജ്യം. ബൗയാറാവിയ ഡിഫൂസ എന്നാണ്‌ ശാസ്‌ത്രനാമം.

കോണ്‍ക്രീറ്റു സംസ്‌കാരം വളര്‍ന്നുവന്നതോടെ തോടുകളും പാടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒപ്പം തഴുതാമയും വംശനാശ ഭീഷണി നേരിടുകയാണ്‌. അങ്ങാടി മരുന്നു കടകളിലാണ്‌ തഴുതാമയുടെ ഇപ്പോള്‍ സ്‌ഥാനം.

വീട്ടുവളപ്പില്‍ ധാരാളമായി കണ്ടുവരുന്ന തഴുതാമയുടെ ഇലകളും തണ്ടും ചേര്‍ന്ന്‌ സ്വാദിഷ്‌ടമായ തോരന്‍ തയാറാക്കാം. തഴുതാമയില കൊണ്ട്‌ തയാറാക്കുന്ന സൂപ്പ്‌ ആരോഗ്യദായകമാണ്‌. തഴുതാമ ഇല ഉപയോഗിക്കുന്നത്‌ രക്‌തക്കുറവ്‌ പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്‌.

നല്ല മലശോധനയുമുണ്ടാകും. രോഗപ്രതിരോധ ശക്‌തി ലഭിക്കു ന്നു. മഞ്ഞപ്പിത്തം, വൃക്കരോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും ഇവ വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യും. തഴുതാമയിട്ട്‌ തിളപ്പിച്ച വെള്ളം ദാഹശമിനിയായി ഉപയോഗിക്കാം. ഇത്‌ മൂത്രതടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്‌.

ഉണര്‍വിനും ഉന്മേഷത്തിനും

അഗ്നിദീപ്‌തിയെ ഉണ്ടാക്കുന്നതും നല്ലവിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും തഴുതാമ സഹായിക്കുന്നു.ശരീരത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക്‌ കഴിയും.

ഇതില്‍ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ ഉത്തേജിപ്പിച്ച് മൂത്രവര്‍ധനയ്ക്ക് സഹായിക്കും. അതിനാല്‍ ശരീരനീരിനു ഫലപ്രദമാണ്.

ഹൃദ്രോഗം തടയാന്‍

* തഴുതാമ ഇല തോരന്‍ വച്ച് പതിവായി കഴിച്ചാല്‍ ഹൃദ്രോഗം നിയന്ത്രിക്കാം. ഇത് ആമവാതം നിയന്ത്രിക്കാനും നല്ലതാണ്. ആമവാതമുള്ളവര്‍ തഴുതാമവേര്, കച്ചോലം, ചുക്ക് ഇവ തുല്യ അളവിലെടുത്ത് കഷായം വച്ച് രാവിലെയും വൈകിട്ടും 25 മി. ലീ വീതം ഏഴു ദിവസം കുടിക്കണം.

* ശരീരത്തിലുള്ള നീരിനും കഫക്കെട്ടിനു തഴുതാമയില തോരന്‍ ഫലപ്രദമാണ്.

* കണ്‍കുരു മാറാന്‍ തഴുതാമയുടെ വേര് തേനില്‍ അരച്ച് കണ്‍പോളയില്‍ പുരട്ടാം.

* തഴുതാമ, ഞെരിഞ്ഞില്‍, വയല്‍ചുള്ളി ഇവ ഇട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ തടയാം. മൂത്രത്തിലെ കല്ലു മാറാനും ഇതു നല്ലതാണ്.

* വെള്ള തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞനീര് വെയിലത്തു വച്ചു നീര്‍വറ്റിച്ചു വെച്ചിരുന്നശേഷം അരഗ്രാം വീതമെടുത്തു രണ്ടു തുള്ളി ചെറുതേനില്‍ ചാലിച്ചു ദിവസവും കണ്ണിലെഴുതുന്നത് നേത്രരോഗങ്ങള്‍ കുറയ്ക്കാന്‍ നല്ലതാണ്.

തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും

ചര്‍മരോഗങ്ങള്‍ക്കും വിളര്‍ച്ചയ്ക്കും

* ത്വക്കിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റാന്‍ തഴുതാമ തൈല രൂപത്തില്‍ ഉപയോഗിക്കാമെന്നു ചരകസംഹിത പറയുന്നു.

* തഴുതാമ ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ഗര്‍ഭിണികളുടെ കാലിലെ നീരു കുറയും.

* ഗര്‍ഭകാലത്തെ വിളര്‍ച്ചയും പോഷകക്കുറവും തടയാന്‍ തഴുതാമയില പതിവായി തോരന്‍ വച്ചു കഴിക്കുക.

* തഴുതാമ വേരരച്ചു നെല്ലിക്കാനീരില്‍ കഴിച്ചാല്‍ പ്രോസ്‌റ്റേറ്റു വീക്കം നിയന്ത്രിക്കാം

halth tips Punarnava
Advertisment