Advertisment

കേരളത്തിന് പഞ്ചാബിന്റെ സഹായം; ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ നൽകും

New Update

Image result for amarinder singh punjab chief minister

ചണ്ഡീഗഡ്: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പഞ്ചാബിന്റെ സഹായഹസ്തം. ദുരിതാശ്വാസനിധിയിലേക്ക് പത്ത് കോടി രൂപ സംഭാവന നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു. അഞ്ച് കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുക. ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായാണ് ശേഷിക്കുന്ന അഞ്ച് കോടി രൂപ കേരളത്തിന് നല്കുകയെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പും കേരളത്തിനായി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയാണ് ഇവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. കേന്ദ്രസര്‍ക്കാര്‍ നേരത്തെ നൂറുകോടിരൂപ അടിയന്തര സഹായമായി കേരളത്തിന് അനുവദിച്ചിരുന്നു.

flood
Advertisment