Advertisment

പ്രൊഫ. കെ. എം. ചാണ്ടിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കുമാരമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴല്ലൂരിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി: മുൻ കെപിസിസി പ്രസിഡൻ്റും മുൻ മധ്യപ്രദേശ് ഗവർണ്ണറുമായിരുന്ന പ്രൊഫ. കെ. എം. ചാണ്ടിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി കുമാരമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴല്ലൂരിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

publive-image

അനുസ്മരണ യോഗം ഡിസിസി ജന. സെക്രട്ടറി ലീലമ്മ ജോസ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡൻ്റ് സജി മുളയ്ക്കൻ, കെ.ജി. സിന്ധുകുമാർ, സജി ചെമ്പകശേരി, സിജു ഓ. പി. തുടങ്ങിയവർ സംസാരിച്ചു.

pushaparchana
Advertisment