Advertisment

പുതുപ്പള്ളിയില്‍ പാഴ്‌സല്‍ ലോറി മൂന്നു വണ്ടികള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം കടയ്ക്കുള്ളിലേയ്ക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ചു

New Update

publive-image

Advertisment

കോട്ടയം : പുതുപ്പള്ളിയില്‍ പാഴ്‌സല്‍ ലോറി മൂന്നു വണ്ടികള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം കടയ്ക്കുള്ളിലേയ്ക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

വഴിയരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന പുതുപ്പള്ളി അച്ചന്‍കോയിക്കല്‍ ഷാജി (50) ആണ് മരിച്ചത്. വൈകിട്ട് 4.10 ഓടെയാണ് സംഭവം.

പിക്കപ്പ് വാന്‍ ഡ്രൈന്‍ കോനാകേരില്‍ കൊച്ചുമോനെ ( 49) ഗുരുതര പരിക്കുകളോടെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവരെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.

latest
Advertisment