Advertisment

പുഴ (കഥ)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-രാജു കാഞ്ഞിരങ്ങാട്

വയലിനക്കരെ പുഴയായിരുന്നു. കുട്ടിയെന്നും വയൽ കടന്ന് പുഴക്കരയിൽ പോയിരിക്കും. മേടമാസത്തിലെ പുഴ മെലിഞ്ഞു നീണ്ട് ഒരുചാലുപോലെ മന്ദം മുടന്തി മുടന്തി ഒഴുകി.

കുട്ടിയെന്നും അക്കരെയിക്കരെ കടന്നു കളിച്ചു. അപ്പോഴൊക്കെ അവൻ ആഗ്രഹിച്ചിരുന്നു ഞാനെന്നും പുഴയുടെ അരികിലേക്കു വരുന്നു ഒരിക്കലെങ്കിലും കളിക്കാൻ

പുഴ എൻ്റെ വീടിനരികിലേക്കു വന്നെങ്കിൽ.

ആവർഷം കർക്കിടകം കലിതുള്ളിക്കൊണ്ടാണ് വന്നത്. കുട്ടിക്ക് മഴകാരണം പുഴയ്ക്കരികിലേക്ക് പോകാനേകഴിഞ്ഞില്ല.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ പുഴ അവനരികിലേക്ക് ഒഴുകി വന്നു. ഓടിക്കളിക്കുന്ന കുട്ടിയെപ്പോലെ തിട്ടകൾ തട്ടിമറിച്ചാണ് പുഴയൊഴുകിവന്നത്. അതിൽ മരങ്ങളുണ്ടായിരുന്നു. തകർന്ന വീടുകളുണ്ടായിരുന്നു.

കുട്ടിയെകണ്ട പുഴ വർദ്ധിച്ച ആഹ്ളാദത്തോടെ അവനരികിലേക്ക് ഓടിവന്നു. പുഴയെ തൊടാൻ കൈ നീട്ടിയ കുട്ടിയെ മാറിലേക്ക് ചായ്ച്ച് പൊട്ടിച്ചിരിച്ചു കൊണ്ട് പുഴകൊള്ളിറങ്ങിപ്പോയി.

story
Advertisment