Advertisment

എം ഇ എസ്. പി. വി. അജ്മലിന് യാത്രയയപ്പ് നൽകി .

author-image
admin
New Update

റിയാദ് : മുസ്ലിം എജ്യുകേഷനൽ സെസൈറ്റിയുടെ റിയാദ് ചാപ്റ്റർ പ്രിസഡന്റ് പി വി അജ്മലിനു റിയാദിലെ MES ചാപ്റ്റർ ഊഷ്മളമായ യാത്ര അയപ്പ് നൽകി . മലസിലെ അൽ മാസ് ഹോട്ടലിൽ വെച്ച് നടത്തിയ യാത്രയയപ്പ് നല്‍കി.

Advertisment

publive-image

പി വി അജ്മലിന്  ഹുസ്സൈൻ അലിക്ക എം ഇ എസ് ന്‍റെ ഉപഹാരം നൽകുന്നു .

മലപ്പുറം ജില്ലയിലെ എടവണ്ണ ഒതായി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ 30 വർഷക്കാലം പ്രവാസിയായി വിവധ ബാങ്കുകളിൽ ക്രെഡിറ്റ് കാർഡ് വിഭാഗം മാനേജരായി വരെ സേവനം അനുഷ്ഠിച്ചു . M E S റിയാദ് ചാപ്റ്ററിന്റെ തുടക്ക കാലം മുതൽ തന്നെ മുൻ നിര പ്രവർത്തകനായ അദ്ദേഹം ചാപ്‌റ്ററിന്റെ പ്രവർത്തനത്തിൽ പ്രധാന പങ്കു വഹിച്ചു . നിലവിലെ ചാപ്റ്റർ പ്രസിഡന്റാണ് .

അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  വാഫിയ്യ യുടെ ഖുർആൻ പാരായയണത്തോടെ ആരംഭിച്ച യാത്രയയപ്പ് യോഗത്തിന്  ജനറൽ സെക്രട്ടറി സൈനുൽ ആബിദ് തോരപ്പ സ്വാഗതം ആശംസിച്ചു .വൈസ് പ്രിസഡന്റ് ഇക്ബാൽ എറണാം കുളം മുഖ്യ പ്രഭാഷണം നടത്തി. ഹുസൈൻ അലി വളപട്ടണം ,ഡോക്ടർ അബ്ദുൽ അസീസ് , അബ്ദുറഹിമാൻ കുട്ടി , അഹമ്മദ് കോയ ഫ്‌ളീറിയ, സലിം പള്ളിയിൽ , നാസർ കാരന്തൂർ ,ആഷിക് മുഹമ്മദ് ,അൻവർ ഐദീദ്, ആലിക്കോയ പാരഗൺ , നിസാർ അഹമ്മദ് , നൗഷാദ് അലി എം .എസ. എസ് , ആദം ഓജി , ലത്തീഫ് ഓമശ്ശേരി, റഷീദലി കൊഴിലാണ്ടി , ഐ. പി .ഉസ്മാൻ കോയ ,മുജീബ് മുത്താറ്റ് ,എന്നിവർ യാത്ര ആശംസകൾ നേർന്നു .അഫ്‌നാൻ അബ്ബാസ് അങ്കറിങ് നടത്തി. ഫൈസൽ പൂനൂർ നന്ദി പറഞ്ഞു . ഖാലിദ് റഹിമാൻ , സജിത് മുഹമ്മദ് , അബ്ബാസ് ,നിഷാൻ ,ഹബീബ് പിച്ചൻ, മൊയ്‌ദീൻ എന്നിവർ നേത്രത്വം നൽകി .

Advertisment