Advertisment

സിന്ധുവിനു വീണ്ടും പ്രതാപകാലം : ഓൾ ഇംഗ്ലണ്ട് ടൂർണമെന്‍റ് സെമിയിൽ

New Update

publive-image ലണ്ടൻ ∙ സീസണില്‍ മികച്ച ഫോം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ പി വി സിന്ധുവിനു വീണ്ടും പ്രതാപകാലം വന്നെത്തുന്നു എന്ന സംസാരം തുടങ്ങി കഴിഞ്ഞു.

Advertisment

ഇപ്പോള്‍ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ടൂർണമെന്റിന്റെ സെമിയിൽ കടന്നിരിക്കുകയാണ് സിന്ധു . ഈ ഫോം തുടര്‍ന്നാല്‍ സിന്ധു കപ്പ്‌ നേടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍ .

ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോൽപ്പിച്ചാണ് പി.വി. സിന്ധു ടൂർണമെന്റിന്റെ സെമിയിലെത്തിയത്. വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം.

ഇതാദ്യമായാണ് സിന്ധു ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ സെമിയിൽ കടക്കുന്നത്. ഇന്നത്തെ ജയത്തോടെ നേർക്കുനേർ പോരാട്ടങ്ങളിൽ 5–5ന് ഒക്കുഹാരയ്ക്കൊപ്പമെത്താനും സിന്ധുവിനായി.

publive-image

ജപ്പാന്റെ അകാന യമഗുച്ചിയും സ്പെയിനിന്റെ കരോളിന മാരിനും തമ്മിലുള്ള ക്വാർട്ടർ പോരാട്ടത്തിലെ വിജയിയെയാണ് സിന്ധു സെമിയിൽ നേരിടുക.

സ്കോർ: 20–22, 21–18, 21–18. ലോക ആറാം നമ്പർ താരമാണ് നൊസോമി ഒക്കുഹാര. സിന്ധുവാകട്ടെ, ലോക മൂന്നാം നമ്പറും.

latest pv sindhu
Advertisment