പനയില്‍ കയറുന്ന പെരുമ്പാമ്പ്, മരത്തെ ചുറ്റിവളഞ്ഞ് വളയം തീര്‍ക്കല്‍; മുകളിലേക്ക് കുതിപ്പ്

സത്യം ഡെസ്ക്
Thursday, July 30, 2020

പെരുമ്പാമ്പ് മരത്തില്‍ കയറുന്നതിന്റെ വീഡിയോ വീണ്ടും വൈറലാകുന്നു. പെരുമ്പാമ്പ് പനയില്‍ ഇഴഞ്ഞു കയറുന്ന രീതിയാണ് അമ്പരിപ്പിക്കുന്നത്.

മരത്തെ ചുറ്റിവളഞ്ഞ ശേഷം മുകളിലേക്ക് ഇഴഞ്ഞുകയറുന്ന പെരുമ്പാമ്പിന്റെ  പഴയ വീഡിയോ ഡോ സുമിത മിശ്ര ഐഎഎസാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. മരത്തെ ചുറ്റി വളയം തീര്‍ത്താണ് മുകളിലേക്കുളള പാമ്പിന്റെ കുതിപ്പ്.

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന പെരുമ്പാമ്പാണിത്.അപകടകാരിയായ ഇനത്തില്‍പ്പെട്ട പാമ്പുകളുടെ കൂട്ടത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. 75 കിലോഗ്രാം വരെ തൂക്കം വെയ്ക്കുന്ന ഇവ 22 അടി വരെ വളരും.

×