Advertisment

2022 ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ വേദികള്‍ക്ക് ചുറ്റും ഹരിതാഭതീര്‍ക്കാന്‍ ലക്ഷ്യമിട്ട് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാനുള്ള നഴ്‌സറി ഉദ്ഘാടനം ചെയ്തു

New Update

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ വേദികള്‍ക്ക് ചുറ്റും ഹരിതാഭതീര്‍ക്കാന്‍ ലക്ഷ്യമിട്ട് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാനുള്ള നഴ്‌സറി ഉദ്ഘാടനം ചെയ്തു. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടേതാണ് നഴ്‌സറി. ഉംസലാലില്‍ ദോഹ നോര്‍ത്ത് സീവേജ് ട്രീറ്റ്‌മെന്റ് വര്‍ക്‌സ് പ്ലാന്റിന് സമീപമാണ് ചെടികളുടെ നഴ്‌സറി.

Advertisment

publive-image

നഗരസഭ പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിയുടെ സാന്നിധ്യത്തിലാണ് നഴ്‌സറി ഉദ്ഘാടനം. സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി, മന്ത്രാലയം കാര്‍ഷികവകുപ്പ് മേധാവികള്‍, പബ്ലിക് പാര്‍ക്ക് വകുപ്പ് മേധാവികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ലോകകപ്പ് സ്റ്റേഡിയം സ്ഥലങ്ങളിലേക്കുള്ള ചെടികളും വൃക്ഷത്തൈകളുമെല്ലാം നട്ടുവളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നഴ്‌സറി ആരംഭിച്ചത്. നിലവില്‍ മുന്നൂറോളം ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളിലായി 60 ഇനത്തില്‍പ്പെട്ട 16,000 മരങ്ങള്‍കൂടി നട്ടുപിടിപ്പിക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്. 8,80,000 ചതുരശ്ര മീറ്ററിലാണ് സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റുമായി നടാനുള്ള ചെടികള്‍ വളരുന്നത്. പ്ലാന്റില്‍നിന്നുള്ള പുനരുത്പാദന വെള്ളം ചെടികള്‍ക്ക് ഉപയോഗിക്കും.

qatar
Advertisment