Advertisment

ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങാന്‍ ഖത്തര്‍ വരുന്നു; യാത്രാ നിരക്കുകള്‍ കുത്തനെ കുറഞ്ഞേക്കും

New Update

ഇന്ത്യയില്‍ പുതിയ വിമാന കമ്പനി തുടങ്ങാന്‍ കരുനീക്കി ഖത്തര്‍. ഖത്തര്‍ എയര്‍വെയ്സിന് എയര്‍ ഇന്ത്യ വാങ്ങാന്‍ പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം നീക്കമില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ എല്ലാ രേഖകളും തയ്യാറാക്കി ഇന്ത്യയില്‍ പുതിയ വിമാനകമ്പനി തുടങ്ങാനാണ് ഖത്തറിന്റെ തീരുമാനം. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്സ് പുറത്തുവിട്ടു.

Advertisment

publive-image

ലോകത്തെ തന്നെ ഏറ്റവും ലാഭകരമായ വിമാനകമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ്. ഈ കമ്പനി ഇന്ത്യയിലേക്ക് വരുന്നതോടെ വിമാന യാത്രാനിരക്ക് കുത്തനെ കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. 20 ലധികം വിമാനങ്ങളുള്ള കമ്പനിയാണ് ഇന്ത്യയില്‍ ആരംഭിക്കുക. പൂര്‍ണമായും ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയാകും ഇത്.

പ്രവര്‍ത്തനങ്ങളും ഓഫീസുകളുമെല്ലാം ഇന്ത്യയില്‍ തന്നെയായിരിക്കും. ഇന്ത്യയ്ക്കാരായ ഉദ്യോഗസ്ഥരായിരിക്കും കമ്പനിയുടെ പ്രധാന കാര്യങ്ങളെല്ലാം നിയന്ത്രിക്കുക. എന്നാല്‍ കടിഞ്ഞാണ്‍ ഖത്തറിന്റെ കൈവശമായിരിക്കും. പുതിയ വിമാന കമ്പനി തുടങ്ങുന്നതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതിനുള്ള നീക്കങ്ങള്‍ ഖത്തര്‍ തുടങ്ങി കഴിഞ്ഞു.

qatar
Advertisment