Advertisment

ഹമദ് വിമാനത്താവളത്തില്‍ പുതിയ കാര്‍ഗോ ടെര്‍മിനല്‍ വരുന്നു

New Update

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ കാര്‍ഗോ ടെര്‍മിനല്‍ 2022-ഓടെ പ്രവര്‍ത്തനസജ്ജമാകും. പ്രതിവര്‍ഷം മുപ്പത് ലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതിയ കാര്‍ഗോ ടെര്‍മിനലിനുണ്ടാവുക. പുതിയ ടെര്‍മിനലിനുള്ള ടെന്‍ഡര്‍ ഈവര്‍ഷം നല്‍കും. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) ഇലക്ട്രോണിക് ബാഗ് ടാഗ് (ഇ.ബി.ടി.) റീഡബിലിറ്റി പരിശോധന ഹമദ് വിമാനത്താവളവും ഖത്തര്‍ എയര്‍വേസും വിജയകരമായി പൂര്‍ത്തിയാക്കി.

Advertisment

publive-image

അയാട്ടയുടെ ഇ.ബി.ടി. സംവിധാനം നടപ്പാക്കുന്ന മേഖലയിലെ ആദ്യ വിമാനത്താവളമായി ഹമദ് അന്താരാഷ്ട്രാ വിമാനത്താവളം മാറുമെന്ന് വിമാനത്താവളം സി.ഒ.ഒ. ബാദര്‍ അല്‍മീര്‍ പറഞ്ഞു. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ യാത്രക്കാരുടെ ചെക് ഇന്‍ സമയം ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

ഡിജിറ്റലായി ബാഗേജ് വിവരങ്ങള്‍ രേഖപ്പെടുത്താനും കഴിയും. നടപ്പാക്കാന്‍ സജ്ജമായവിധത്തില്‍ പുതിയ സംവിധാനത്തിന്റെ പരീക്ഷണങ്ങളും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അധികം താമസിയാതെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.ബി.ടി.യിലെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോയെന്നത് പരിശോധിക്കുന്നത് അയാട്ടയാണ്. ഇവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

qatar
Advertisment