Advertisment

ഇന്‍ഡൊനീഷ്യയില്‍ ഖത്തര്‍ ചാരിറ്റി 786 പദ്ധതികള്‍ നടപ്പാക്കി

New Update

ദോഹ: ഇന്‍ഡൊനീഷ്യയില്‍ കഴിഞ്ഞ വര്‍ഷം ഖത്തര്‍ ചാരിറ്റി നടപ്പാക്കിയത് 786 പദ്ധതികള്‍.

Advertisment

ഖത്തറിലെ കാരുണ്യ സ്‌നേഹികളില്‍നിന്നും ലഭിക്കുന്ന സംഭാവനകളിലൂടെയാണ് പദ്ധതികള്‍ നടപ്പാക്കിയത്. ഇന്‍ഡൊനീഷ്യയിലെ നിര്‍ധനരായ ജനങ്ങള്‍ക്കാണ് സഹായം നല്‍കിയതെന്ന് ഇന്‍ഡൊനീഷ്യയിലെ ഖത്തര്‍ ചാരിറ്റി ഓഫീസ് ഡയറക്ടര്‍ കരാം സെയ്ന്‍ഹാം പറഞ്ഞു. 1.42 കോടി റിയാല്‍ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. അനാഥാലയങ്ങള്‍, നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവനം, ബഹു സേവന കേന്ദ്രങ്ങള്‍, പള്ളികള്‍, വരുമാന സമാഹരണപദ്ധതികള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

publive-image

അനാഥര്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കുമായി 13 വീടുകള്‍. ആറുലക്ഷം റിയാലാണ് ഇതിന്റെ ചെലവ്. വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍, കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ ഉള്‍പ്പെടുന്ന നാല് ബഹുസേവന കേന്ദ്രങ്ങളാണ് 50 ലക്ഷം റിയാല്‍ ചെലവില്‍ നിര്‍മിച്ചത്. 40 ലക്ഷം റിയാല്‍ ചെലവിലാണ് 38 പള്ളികള്‍ നിര്‍മിച്ചത്. 40 വരുമാന സമാഹരണ പദ്ധതികളാണ് കുടുംബങ്ങള്‍ക്കായി ആരംഭിച്ചത്. 690 കുടിവെള്ള കിണറുകള്‍ ഇന്‍ഡൊനീഷ്യയിലെ വിവിധ ഭാഗങ്ങളിലായി നിര്‍മിച്ചു. ജക്കാര്‍ത്തയില്‍ ഖത്തര്‍ ചാരിറ്റി നടത്തിയ സമൂഹ വിവാഹത്തില്‍ 200 നിര്‍ധനരാണ് വിവാഹം കഴിച്ചത്. അഞ്ചുലക്ഷം റിയാലാണ് ഇതിനായി ചെലവിട്ടത്.

qatar
Advertisment