Advertisment

സഹകരണം ശക്തമാക്കി ഖത്തര്‍ അമീറും തുര്‍ക്കി പ്രസിഡന്റും

New Update

ദോഹ: സഹകരണം ശക്തമാക്കി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ തുര്‍ക്കി സന്ദര്‍ശനം. ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച തുര്‍ക്കിയിലെ അങ്കാറയിലെത്തിയ അമീര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ തുര്‍ക്കി പ്രസിഡന്റ് ത്വയിപ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തി.

Advertisment

publive-image

ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും പൊതു താത്പര്യമുള്ള വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര തലത്തിലേയും മേഖലയിലേയും പുരോഗതികള്‍, മധ്യപൂര്‍വ മേഖലയിലെ സ്ഥിതി ഗതികള്‍, ജറുസലേം വിഷയം, സിറിയയിലെ പുതിയ പുരോഗതികള്‍ എന്നിവയെല്ലാം ഇരുവരും ചര്‍ച്ച ചെയ്തു.

ചര്‍ച്ചക്ക് മുമ്പായി പ്രസിഡന്റിന്റെ ഔദ്യോഗിക ഉച്ചവിരുന്നിലും അമീര്‍ പങ്കെടുത്തു. അങ്കാറയിലെ എസന്‍ബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ സ്വീകരിക്കാന്‍ തുര്‍ക്കിയുടെ ദേശീയ പ്രതിരോധ മന്ത്രി നുറെട്ടീന്‍ കാനിക്ലിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഖത്തറി സ്ഥാനപതി സലിം മുബാറക് അല്‍ ഷാഫിയും ഖത്തറി എംബസി പ്രതിനിധികളും എത്തിയിരുന്നു.

qatar
Advertisment