Advertisment

അല്‍ മസ്രുഅയിലെ പുഷ്പവിപണനമേളയ്ക്ക് ഇന്ന് സമാപനം

New Update

ദോഹ: ശൈത്യകാല കാര്‍ഷിക ചന്തയായ അല്‍ മസ്രുഅയില്‍ തുടക്കമിട്ട പുഷ്പവിപണന മേളയില്‍ സന്ദര്‍ശകരുടെ തിരക്ക്.

Advertisment

വ്യാഴാഴ്ച ആരംഭിച്ച മൂന്നുദിവസത്തെ മേളയില്‍ അലങ്കാരപ്പൂക്കളും ചെടികളും വാങ്ങാനായി നിരവധി പേരാണ് എത്തിയത്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്കാണ് മൂന്ന് കാര്‍ഷിക ചന്തകളിലായി പുഷ്പവിപണന മേള നടത്തുന്നത്.

publive-image

അല്‍ മസ്രുഅയിലെ പുഷ്പവിപണന മേള ശനിയാഴ്ച സമാപിക്കും. അല്‍ഖോര്‍-അല്‍ ദഖീറയില്‍ ജനുവരി 18 മുതല്‍ ഇരുപതുവരെയും, അല്‍ വഖ്‌റയില്‍ 25 മുതല്‍ 27 വരെയുമാണ് മേള.

ആറു പ്രാദേശിക ഫാമുകളും മൂന്ന് കമ്പനികളുമാണ് ഇത്തവണത്തെ മേളയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ മേളയില്‍ വലിയ അന്തരമുണ്ടെന്ന് ശൈത്യകാല കാര്‍ഷികചന്തകളുടെ ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സുലൈത്തി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇത്തവണ ഉത്പാദനം ഇരട്ടിയായിട്ടുണ്ട്. പ്രാദേശിക ഫാമുകളെ കൂടാതെ പബ്ലിക് പാര്‍ക്ക് വകുപ്പും അലങ്കാരപ്പൂക്കള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

qatar
Advertisment