Advertisment

ഖത്തറില്‍ സന്ദര്‍ശകരെ വിസ്മയിപ്പിച്ച് ആഭരണ-വാച്ച് പ്രദര്‍ശനം

New Update

ദോഹ: പതിനഞ്ചാം ദോഹ ജൂവലറി- വാച്ച് പ്രദര്‍ശനത്തിന് തുടക്കമായി. മേഖലയിലെ ഏറ്റവും വലിയ ആഡംബര ആഭരണ-വാച്ച് പ്രദര്‍ശനങ്ങളിലൊന്നാണിത്.ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആറ്് ദിവസത്തെ മേളയില്‍ നാനൂറിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ആഭരണങ്ങളും വാച്ചുകളും പ്രദര്‍ശനത്തിനുണ്ട്. പത്ത് രാജ്യങ്ങളില്‍ നിന്നായി 50 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്.

Advertisment

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനം സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസ്സിം ബിന്‍ മുഹമ്മദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ സഹകരണത്തിലാണ് പ്രദര്‍ശനം.

publive-image

ഇത്തവണത്തെ പ്രദര്‍ശനത്തില്‍ യുവ ഖത്തറി ഡിസൈനര്‍മാര്‍ക്കായി പ്രത്യേക യങ് ഖത്തറി ഡിസൈനര്‍ സംരംഭവും എജ്യുക്കേഷന്‍ എബൗവ് ഓളിന്റെ നേതൃത്വത്തില്‍ പ്രാദേശിക ഡിസൈനര്‍മാരുടെ ആഭരണ ലേലവുമാണ് പ്രധാന സവിശേഷതകള്‍. വിഖ്യാത ഖത്തറി ഡിസൈനര്‍മാരായ നാദാ അല്‍ സുലൈത്തി, നൗഫ് അല്‍ മീര്‍, ഗാദാ അല്‍ ബുനെയ്ന്‍, ലൈല അബു ഇസ്സ, ശൈഖ മുഹമ്മദ്, ജവഹര്‍, ഹിസ്സ മുഹമ്മദ് അല്‍ മന്നായി എന്നിവരാണ് യുവ ഖത്തറി സംരംഭത്തിലുണ്ടാവുക.

യങ് ഖത്തറി ഡിസൈനേഴ്‌സ് വിഭാഗത്തില്‍ പ്രാദേശിക ഡിസൈനര്‍മാര്‍ തങ്ങളുടെ പുത്തന്‍ ശേഖരങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എജ്യൂക്കേഷന്‍ എബൗവ് ഓളിന്റെ എജ്യൂക്കേറ്റ് എ ചൈല്‍ഡ് പദ്ധതിക്കായുള്ള ചാരിറ്റി ലേലവും നടക്കുന്നുണ്ട്.

qatar
Advertisment