Advertisment

ഖത്തർ - ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷൻ ഇഫ്താർ സംഗമം

New Update

ദോഹ : പ്രവാസി കൂട്ടായ്മയായ ഖത്തർ - ബ്ലാങ്ങാട് മഹല്ല് അസോ സ്സിയേഷൻ ദോഹയിലെ അൽ ഒസറ ഓഡി റ്റോറിയ ത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടി പ്പിച്ചു. 'വ്യക്തി ജീവിത ത്തിൽ ദീനി ന്റെ ആവശ്യകത' എന്ന വിഷയ ത്തെ ആസ്പദമാക്കി വി. അബ്ദുൽ മുജീബ് ഗുരു വായൂർ പ്രഭാ ഷണം നടത്തി.

Advertisment

അസോസ്സി യേഷന്റെ പ്രവർ ത്തന റിപ്പോർട്ടും ഭാവി പരിപാടികളെ കുറിച്ച് വിശദീകരണവും നടന്നു. എം. വി. അഷ്‌റഫ്, കെ. വി. അബ്ദുൽ അസീസ്, പി. വി. മുഹമ്മദ് ഷാഫി തുടങ്ങി യവർ സംസാരിച്ചു.

publive-image

തൃശൂർ ജില്ലയിലെ ചാവക്കാടിന് അടുത്തുള്ള ഗ്രാമ പ്രദേ ശ മായ ബ്ലാങ്ങാട് സെന്ററിലെ മുന്നൂറോളം വർഷം പഴക്ക മുള്ള ജുമാ മസ്ജിദ് ആയ ബ്ലാങ്ങാട് പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തന ങ്ങളിൽ സജീവ മായ പങ്കു വഹിച്ച മഹല്ല് അസോ സ്സിയേഷൻ, പള്ളിക്കമ്മിറ്റി ക്കു കീഴി ലുള്ള സുല്ലമുൽ ഇസ്‌ലാം മദ്രസ്സ കെട്ടിട ത്തിന്റെ പുനർ നിർമ്മാണ പ്രവർത്തന ങ്ങളെ പിന്തുണച്ച് കൊണ്ട് പ്രമേയം പാസ്സാക്കി.

മഹല്ലിലെ ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിൽ ഭാഗമായി നില കൊള്ളുന്ന മഹല്ല് അസോ സ്സിയേഷൻ, നാട്ടിലെ ജാതി മത ഭേത മന്യേ നിർദ്ധ നരായ വർക്ക് നൽകി വരുന്ന ചികിത്സാ സഹായം, വിദ്യാഭ്യാസ രംഗ ങ്ങളി ലേക്കുള്ള സഹായങ്ങൾ, വിവാഹ ധന സഹാ യം, ഭവന നിർമ്മാ ണത്തി നുള്ള സഹായം എന്നിവയിലൂടെ ഈ കൂട്ടായ്മ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച് കഴിഞ്ഞു.

അനാഥരും അഗതി കളു മായവരെ കണ്ടെത്തി അതിൽ നിന്നും തെരഞ്ഞെടുത്ത കുടുംബ ങ്ങ ൾക്ക് യു. എ. ഇ. യിലെ ബ്ലാങ്ങാട് മഹല്ല് അസോ സ്സി യേ ഷ നു മായി ചേർന്ന് മാസം തോറും റേഷൻ വിതരണ വും നടത്തി വരുന്നു. ബ്ലാങ്ങാട് ജുമാ അത്ത് കമ്മിറ്റി യുടെ പ്രവർ ത്തന ങ്ങൾക്കു പൂർണ്ണ പിന്തുണ നൽകു വാനായി ഖത്തർ ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷനു മായി സഹ കരിക്കുന്ന ഓരോ അംഗ ങ്ങളെയും യോഗം അഭിനന്ദിച്ചു.

qatar
Advertisment