Advertisment

ജിസിസി രാഷ്ട്രങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ട്രംപ് ഗള്‍ഫ് രാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്തും

New Update

അബുദാബി: ജിസിസി രാഷ്ട്രങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗള്‍ഫ് രാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്തും. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അബുദാബി കിരീടവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി എന്നിവരുമായാണ് ട്രംപ് ചര്‍ച്ച നടത്തുക.

Advertisment

publive-image

ഇതിനായി ഈ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുമെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലിയാരിക്കും ട്രംപിന്റെ സന്ദര്‍ശനം. ജിസിസി ഉച്ചകോടി വിളിച്ചുചേര്‍ക്കുന്നത് അടക്കം ചര്‍ച്ച ചെയ്യും. അടുത്ത വേനല്‍ക്കാലത്ത് ഉച്ചകോടി വിളിക്കാന്‍ കഴിയും വിധത്തിലാണ് വാഷിംഗ്ഡണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

യുഎഇ സൗദി അറേബ്യ ബഹ്‌റൈന്‍ എന്നി ജിസിസിസി രാഷ്ട്രങ്ങളും ഏതാനും മറ്റ് അറബ് രാഷ്ട്രങ്ങളും കഴിഞ്ഞ ജൂണിലാണ് ഖത്തറുമായുള്ള എല്ലാ തരത്തിലുമുള്ള ബന്ധം വിച്ഛേദിച്ചത്. ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി.

qatar
Advertisment