Advertisment

ജനങ്ങള്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങളും വിദ്യാഭ്യാസവും നല്‍കുക എന്നതിലാണ് രാജ്യം വിശ്വസിക്കുന്നതെന്ന് ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി

New Update

ദോഹ: ജനങ്ങള്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങളും വിദ്യാഭ്യാസവും നല്‍കുക എന്നതിലാണ് രാജ്യം വിശ്വസിക്കുന്നതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.

Advertisment

സ്‌കൂളില്‍ പോകാന്‍ കഴിയാത്ത ചെറിയകുട്ടികളുടെ കാര്യത്തില്‍ രാജ്യം വലിയപ്രാധാന്യമാണ് നല്‍കുന്നത്. എജ്യൂക്കേറ്റ് ചൈല്‍ഡ് തുടങ്ങി നിരവധിപരിപാടികളിലൂടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനാണ് രാജ്യം പ്രാധാന്യം നല്‍കുന്നത്. എജ്യൂക്കേറ്റ് ചൈല്‍ഡ് പദ്ധതിയിലൂടെ ദരിദ്രരാജ്യങ്ങളിലെ 76 ലക്ഷം കുട്ടികള്‍ക്കാണ് ഖത്തര്‍ വിദ്യാഭ്യാസം നല്‍കുന്നതെന്നും ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറത്തില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.

publive-image

രാഷ്ട്രീയഅസ്ഥിരതകളും സാമൂഹികവിഘടനം, ദാരിദ്ര്യം, സാമ്പത്തികപ്രശ്‌നങ്ങള്‍ എന്നിവയുള്ള മേഖലകളിലാണ് ഭീകരവാദഗ്രൂപ്പുകള്‍ വളരുന്നത്. അല്‍ ഖായ്ദയുടെ ശാഖ മാത്രമാണ് ഐ.എസ്.ഐ.എസ്. എന്നും ഇത് സിറിയയില്‍ ആരംഭിച്ചതല്ലെന്നും രാഷ്ട്രീയശൂന്യതയും ഏതാനും ഗ്രൂപ്പുകളുടെ അരികുവത്കരണവുമാണ് ഇറാഖില്‍ ഐ.എസ്.ഐ.എസ്. രൂപംകൊള്ളാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലെ വിഷയങ്ങളെ തുടര്‍ന്ന് സിറിയയില്‍ വളരാനുള്ള സ്ഥലം ഐ.എസ്.ഐ.എസ്. കണ്ടെത്തുകയായിരുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

qatar
Advertisment