Advertisment

അല്‍ ശമാല്‍ റോഡിലെ ഒന്നര കിലോമീറ്റര്‍ റോഡ് വ്യാഴാഴ്ചമുതല്‍ ജനുവരി പതിനാറുവരെ രാത്രി കാലങ്ങളില്‍ നിശ്ചിത മണിക്കൂര്‍ താല്‍കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

New Update

ദോഹ: അല്‍ ശമാല്‍ റോഡിലെ ഒന്നര കിലോമീറ്റര്‍ റോഡ് വ്യാഴാഴ്ചമുതല്‍ ജനുവരി പതിനാറുവരെ രാത്രി കാലങ്ങളില്‍ നിശ്ചിത മണിക്കൂര്‍ താല്‍കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) അറിയിച്ചു.

Advertisment

അല്‍ ഗരാഫ (പാസ്‌പോര്‍ട്ട്) ഇന്റര്‍സെക്ഷനില്‍ നിന്ന് ലെഖ്ബ (ലാന്‍ഡ്മാര്‍ക്ക്) ഇന്റര്‍സെക്ഷന്‍വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡാണ് അടയ്ക്കുന്നത്. അല്‍ ഗരാഫയ്ക്കും മദീനത്ത് ഖലീഫ നോര്‍ത്തിനുമിടയില്‍ പുതിയപാലം സ്ഥാപിക്കുന്നതിനെത്തുടര്‍ന്നാണ് ഗതാഗതനിയന്ത്രണം. വ്യാഴാഴ്ചരാത്രി പന്ത്രണ്ട് മുതല്‍ രാവിലെ നാലരവരെ റോഡടയ്ക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ ഒന്‍പത് വരെയുമായിരിക്കും റോഡ് അടയ്ക്കുന്നത്. ജനുവരി പതിമ്മൂന്ന് മുതല്‍ പതിനാറ് വരെ അര്‍ധരാത്രി പന്ത്രണ്ടര മുതല്‍ പുലര്‍ച്ചെ നാലരവരെയും റോഡ് അടക്കും.

publive-image

അല്‍ ശമാല്‍ റോഡ് കാരേജ് വേയും സര്‍വീസ് റോഡുകളും പാസ്‌പോര്‍ട്ട് ഇന്റര്‍സെക്ഷന്‍ പാലത്തില്‍ നിന്നുള്ള ഇരുവശങ്ങളും അടയ്ക്കും. ദോഹ, അല്‍ ശമാല്‍ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പാസ്‌പോര്‍ട്ട് ഇന്റര്‍സെക്ഷന്‍ റൗണ്ട് എബൗട്ടില്‍നിന്ന് വഴിതിരിച്ചു വിടും. ഖലീഫ സ്ട്രീറ്റില്‍നിന്ന് ദോഹയിലേക്കുള്ള റൗണ്ട് എബൗട്ടിന്റെ മറ്റ് എക്‌സിറ്റുകള്‍ തുറക്കും. ദോഹയില്‍ നിന്ന് അല്‍ ശമാലിലേക്ക് വരുന്നവര്‍ പാസ്‌പോര്‍ട്ട് ഇന്റര്‍സെക്ഷനില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് ഖലീഫ സ്ട്രീറ്റിലെത്തണം. അവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞ് അല്‍ മര്‍ഖിയ ഇന്റര്‍സെക്ഷനില്‍നിന്നും അറബ് ലീഗ് സ്ട്രീറ്റിലേക്കെത്തണം. അവിടെനിന്ന് ദാഹല്‍ അല്‍ ഹമാം ഇന്റര്‍സെക്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ലാന്‍ഡ്മാര്‍ക്ക് ഇന്റര്‍സെക്ഷന്റെ അടിപ്പാലത്തിലൂടെ അല്‍ മര്‍ഖിയ സ്ട്രീറ്റിലെത്താം. അവിടെനിന്ന് വലത്തേക്ക് അല്‍ ശമാല്‍ റോഡില്‍ പ്രവേശിക്കാം.

അല്‍ ശമാലില്‍നിന്ന് ദോഹയിലേക്ക് വരുന്നവര്‍ ലാന്‍ഡ്മാര്‍ക്ക് ഇന്റര്‍സെക്ഷന്‍ അണ്ടര്‍പാസില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് അല്‍ മര്‍ഖിയ സ്ട്രീറ്റിലെത്താം. അവിടെനിന്നും അടുത്ത ദഹല്‍ അല്‍ ഹമാം ഇന്റര്‍സെക്ഷനില്‍നിന്നും വലത്തേക്ക് തിരിഞ്ഞ് ഖലീഫ സ്ട്രീറ്റിലൂടെ അല്‍ മര്‍ഖിയ ഇന്റര്‍സെക്ഷനിലെത്തി വലത്തേക്ക് പാസ്‌പോര്‍ട്ട് ഇന്റര്‍സെക്ഷനിലെത്താം. അവിടെനിന്ന് റൗണ്ട് എബൗട്ടിന്റെ മൂന്നാമത്തെ എക്‌സിറ്റെടുത്ത് ദോഹ റോഡിലേക്ക് പ്രവേശിക്കാം. ഗതാഗതനിയന്ത്രണം സംബന്ധിച്ച് അടയാള ബോര്‍ഡുകളും മറ്റും സ്ഥാപിക്കും.

qatar
Advertisment