Advertisment

യുഎഇ വിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞു; രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഖത്തറിന്റെ നടപടിയെന്ന് ജിസിഎഎ

New Update

മനാമ: യുഎഇ വിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞു. യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് വിവരം പുറത്തുവിട്ടത്. ബഹ്‌റൈന്‍ മനാമ യാത്രയ്ക്കിടെയാണ് സംഭവം. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഖത്തറിന്റെ നടപടിയെന്ന് ജിസിഎഎ. വ്യോമഗതാഗതം സംബന്ധിച്ച എല്ലാ രാജ്യാന്തര വ്യവസ്ഥകളും തങ്ങള്‍ പാലിച്ചിരുന്നെന്നും യുഎഇ പറഞ്ഞു.

Advertisment

publive-image

ഖത്തര്‍ അതിര്‍ത്തിയിലൂടെ മനാമയ്ക്ക് പോവുകയായിരുന്ന എമിറേറ്റ്‌സ് വിമാനം പോര്‍വിമാനങ്ങളുപയോഗിച്ച് ഖത്തര്‍ തടഞ്ഞെന്നാണ് യുഎഇ ആരോപിച്ചത്. സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്ക് ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നലംഘനവുമാണ് ഖത്തര്‍ നടത്തിയതെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ വേിയേഷന്‍ പ്രസ്താവനയില്‍ ആരോപിച്ചു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.

publive-image

അതേസമയം, യുഎഇയുടെ അവകാശവാദം തെറ്റാണെന്ന് ഖത്തര്‍ അറിയിച്ചു. തങ്ങള്‍ വിമാനം തടഞ്ഞിട്ടില്ലെന്നും ഇതു സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ തെറ്റാണെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി ലുവാ അല്‍ ഖാദര്‍ ട്വീറ്റ് ചെയ്തു

qatar
Advertisment