Advertisment

ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കാം; പദ്ധതി അടുത്തമാസം മുതല്‍

New Update

ദോഹ: ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും. ശ്രീലങ്കയിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെ മറ്റ് ഏഴു രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും.

Advertisment

publive-image

തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നീ കാര്യങ്ങള്‍ അതതു രാജ്യത്തുതന്നെ പൂര്‍ത്തിയാക്കുന്നതാണു പദ്ധതി. സിംഗപ്പൂര്‍ ആസ്ഥാനമായ ബയോമെറ്റ് എന്ന സ്ഥാപനവുമായി ഇതു സംബന്ധിച്ചു ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ധാരണയിലെത്തിയിരുന്നു.

ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ഏഴു സര്‍വീസ് സെന്ററുകളാണുണ്ടാവുക. ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ തൊഴില്‍ വിസ അനുമതി ലഭിക്കുന്നവര്‍ക്ക് ഈ സര്‍വീസ് സെന്ററുകളിലെത്തി മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കാനും കഴിയും. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ഭരണ വികസന, തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആഭ്യന്തരമന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.

പുതിയ സംവിധാനത്തിലൂടെ റിക്രൂട്‌മെന്റ് സേവനങ്ങളും നടപടിക്രമങ്ങളും ഒരു ചാനലിലൂടെത്തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്ല അല്‍ മുഹന്നദി പറഞ്ഞു.

Advertisment