Advertisment

തുഷാറുമായി പ്രണയ൦ പോയിട്ട് അയാളുടെ ഫോണ്‍ നമ്പര്‍ പോലും തനിക്കറിയില്ലെന്ന് രാധിക ആംപ്തെ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡ് താരം തുഷാര്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത

നിക്ഷേധിച്ച് നടി രാധിക ആപ്‌തെ. വാര്‍ത്ത വാസ്തവമല്ല . ഞാനും തുഷാറുമായി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുണ്ടായിരുന്നു. എന്നാല്‍ തുഷാറിന്റെ ഫോണ്‍ നമ്പര്‍ പോലു൦ എനിക്കറിയില്ല - രാധിക പറഞ്ഞു .

നേഹ ദൂപിയയുടെ ചാറ്റ് ഷോയിലാണ് ഇത്തരം ഗോസിപ്പുകളെ താന്‍ ചിരിച്ചുതള്ളുകയാണ് ചെയ്യുന്നതെന്ന് രാധിക പറഞ്ഞത് .

തുഷാറിന്റെ സഹോദരി ഏക്താ കപൂര്‍ ആരാണ് രാധിക ആപ്‌തെ എന്നു ചോദിച്ചത് താന്‍ കാര്യമാക്കുന്നില്ലെന്നും രാധിക പറഞ്ഞു. ഗോസിപ്പുകളെയും നെഗറ്റീവ് കമന്റുകളെയും ഞാന്‍ അത്ര കാര്യമാക്കാറില്ല.

അവര്‍ എന്തിനാണ് ഇത് പറഞ്ഞതെന്ന് അറിയില്ല. ഏക്തയെ പിന്നീട് കണ്ടെങ്കിലും അവര്‍ നല്ല രീതിയിലാണ് പെരുമാറിയത്- രാധിക പറഞ്ഞു.

indian cinema
Advertisment