Advertisment

രാഹുല്‍ ഗാന്ധി റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണം നടത്തുന്നത് റോബര്‍ട്ട് വാധ്രയ്ക്ക് വേണ്ടി: ബിജെപി

New Update

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റഫാല്‍ ഇടപാട് അഴിമതി ആരോപണം നടത്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്കു വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി.

Advertisment

publive-image

മുമ്പ് യുപിഎ സര്‍ക്കാര്‍ റഫാല്‍ കരാറിന് ശ്രമിച്ചപ്പോള്‍ റോബര്‍ട്ട് വാധ്രയ്ക്കു ബന്ധമുള്ള കമ്പനിയെ ഇടനിലക്കാരാക്കാന്‍ വിസമ്മതിച്ചതു കൊണ്ടാണ് അന്ന് യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായുള്ള റഫാല്‍ കരാര്‍ റദ്ദാക്കിയതെന്നും ബിജെപി ആരോപിച്ചു. ഗൂഢാലോചനയില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിനും പങ്കുണ്ടെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവത് ആരോപിച്ചു.

റോബര്‍ട്ട് വാധ്രയ്ക്ക് ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്നും ഗജേന്ദ്ര ശെഖാവത് പറഞ്ഞു. നേരത്തെ പല പ്രതിരോധ പ്രദര്‍ശനങ്ങളിലും ഇടനിലക്കാരായി ഇവര്‍ എത്തിയെങ്കിലും വലിയ ഇടപാടുകളൊന്നും നടത്താന്‍ ഇവര്‍ക്കു കഴിഞ്ഞിരുന്നില്ല.

റഫാല്‍ ഇടപാടില്‍ ഇവരെ ഇടനിലക്കാരായി അംഗീകരിക്കാന്‍ ഫ്രഞ്ച് സ്ഥാപനമായ ദാസോള്‍ തയാറാകണമെന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വഴങ്ങാതിരുന്നതു കൊണ്ട് കരാര്‍ റദ്ദാക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Advertisment