Advertisment

റഫേല്‍ അഴിമതി: മോദി സര്‍ക്കാരിനെതിരേ കുരുക്കു മുറുക്കി കോണ്‍ഗ്രസ്; കേന്ദ്ര വിജിലന്‍സ് കമ്മിഷനെ സമീപിച്ചു

New Update

Image result for റഫേല്‍ അഴിമതി

റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരേ കുരുക്കു മുറുക്കി കോണ്‍ഗ്രസ്. വിവാദമായ ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര വിജിലന്‍സ് കമ്മിഷനെ സമീപിച്ചു. പ്രതിരോധരംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റഫേലെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കമ്മീഷന് കൈമാറിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിക്ക് നിവേദനം കൈമാറിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മഹര്‍ഷിയെ സമീപിച്ചതിനു പിന്നാലെയാണ് സി.വി.സിയുമായുള്ള കൂടിക്കാഴ്ച്ച. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രധാനമന്ത്രി കരാറില്‍ ഒപ്പുവച്ചതെന്നും നിവേദനം സമര്‍പ്പിച്ച നേതാക്കള്‍ പറഞ്ഞു.

അതേസമയം, നരേന്ദ്രമോദിയെ പുറത്താക്കാന്‍ രാഹുല്‍ ഗാന്ധി പാക്കിസ്ഥാനുമായി ചേര്‍ന്ന് റാഫേല്‍ ഇടപാട് വിവാദമാക്കുകയാണെന്ന് ബിജെപിയുടെ ആരോപണം. ബിജെപിയുടെ പാകിസ്ഥാന്‍ ആരോപണം വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആണെന്ന് കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കി.

Advertisment