Advertisment

താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരം ആരാണെന്ന് വെളിപ്പെടുത്തി സുരേഷ് റെയ്‌ന

New Update

ഏറെക്കാലത്തിന് ശേഷം ഇന്ത്യന്‍ ദേശീയ ടീമിലേക്ക് മടങ്ങി വന്നിരിക്കുകയാണ് ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും താരത്തിന് പക്ഷേ അത് മുതലാക്കാനായിരുന്നില്ല. 2005 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച റെയ്‌ന, ഇപ്പോളിതാ താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന തന്റെ ആരാധനപാത്രമാരെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

Advertisment

publive-image

മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡാണ് റെയ്‌ന ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ക്രിക്കറ്റര്‍. 2005 ല്‍ ദ്രാവിഡ് ഇന്ത്യന്‍ നായകനായിരുന്നപ്പോളാണ് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ദ്രാവിഡ് തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ക്രിക്കറ്റ് കരിയറില്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ടെന്നും റെയ്‌ന പറയുന്നു

‘ദ്രാവിഡ് ഭായി എന്നെ എപ്പോളും പ്രചോദിപ്പിച്ച് കൊണ്ടിരുന്നു. പണ്ടൊരു മത്സരത്തില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ട താന്‍ ഡ്രെസ്സിംഗ് റൂമില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അത് കണ്ട് എന്റടുക്കല്‍ വന്ന അദ്ദേഹം, തളര്‍ന്നിരിക്കാനുള്ളതല്ലെന്നും, ഇതാണ് ഫീല്‍ഡിങിലെ തന്റെ മികവ് കാണിക്കേണ്ട സമയമെന്നും എന്നോട് പറഞ്ഞു. അന്ന് ഇന്ത്യന്‍ ടീം ഫീല്‍ഡിംഗിനിറങ്ങിയപ്പോള്‍ ഞാന്‍ ഇരട്ടി ആവേശത്തിലായിരുന്നു. രണ്ടോ മൂന്നോ താരങ്ങള്‍ എന്റെ ഫീല്‍ഡിംഗ് മികവില്‍ കുടുങ്ങി അന്ന് പുറത്തായി. ദ്രാവിഡ് ഭായി നല്‍കിയ ഇത്തരം ചെറിയ ചെറിയ ടിപ്പുകളും, നിര്‍ദ്ദേശങ്ങളും നമ്മുടെ കരിയറിനെ തന്നെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളതാണ്.

2016 ഒക്ടോബറിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി റെയ്‌ന, ഏകദിന മത്സരം കളിച്ചിട്ടില്ല.2016 ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്ക് അന്ന് വില്ലനാവുകയായിരുന്നു.

Advertisment