Advertisment

കോണ്‍ഗ്രസ് ക്യാമ്പ് ആവേശത്തില്‍. തെരഞ്ഞെടുപ്പ് വര്‍ഷത്തിലെ തുടക്കം രാജസ്ഥാനില്‍ ഗംഭീരമായി. ഇനി ഒരു വർഷം കൂടിയേയുള്ളല്ലോ, നന്ദിയുണ്ടെന്നും മോഡിയോട് രാഹുൽ

New Update

publive-image

Advertisment

ന്യൂഡൽഹി: രാജസ്ഥാനിലെ ഉശിരന്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ അത്യുത്സാഹം. ബിജെപി അവന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റുകള്‍ വലിയ മാര്‍ജിനില്‍ മറികടന്നത്തിന്റെ ആഹ്ലാദത്തിലാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ .

ആ ആഹ്ലാദത്തിനിടെയാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ആഞ്ഞടിച്ചിരിക്കുന്നത് . അധികാരത്തിലേറി നാല് വർഷമായിട്ടും പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ബിജെപി സർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

നാലു വർഷമായിട്ടും കർഷകർക്ക് ന്യായ വില കിട്ടുന്നില്ല. മോഹിപ്പിക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കുന്നു. എന്നാൽ ആവശ്യത്തിന് തുകയില്ല. യുവാക്കൾക്ക് ജോലിയില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഇനി ഒരു വർഷം കൂടിയേയുള്ളല്ലോ, നന്ദിയുണ്ടെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

രാജസ്ഥാനിലെ ഏകപക്ഷീയ വിജയം തെരഞ്ഞെടുപ്പ് വര്‍ഷമായ ഈ വര്‍ഷം കോണ്‍ഗ്രസിന് നല്‍കുന്ന ഉത്തേജനം ചെറുതല്ല . 8 നിയമസഭാ തെരെഞ്ഞെടുപ്പുകളാണ് ഈ വര്‍ഷം നടക്കാനുള്ളത്. അടുത്ത വര്‍ഷം ലോകസഭാ തെരെഞ്ഞെടുപ്പും . ഈ തെരഞ്ഞെടുപ്പ് കാഹളങ്ങള്‍ക്ക് വിസില്‍ മുഴക്കാന്‍ ഇന്നത്തെ ഉപതെരെഞ്ഞെടുപ്പ് വിജയം രാഹുല്‍ ഗാന്ധിക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട് .

aicc rahulgandhi
Advertisment