Advertisment

ഇന്ത്യയുടെ ജിഡിപി 1947ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് നാരായണമൂര്‍ത്തി; 'മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യ'മെന്ന് രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി 1947ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരാണമൂര്‍ത്തിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്.

2019ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉപയോഗിച്ചാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ ട്വിറ്ററിലൂടെ പരിഹസിച്ചത്. 'മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇതിനോടൊപ്പം നാരായണ മൂര്‍ത്തിയുടെ മുന്നറിയിപ്പ് സംബന്ധിച്ചുള്ള സ്‌ക്രീന്‍ ഷോട്ടും ഉള്‍പ്പെടുത്തിയിരുന്നു.

Advertisment