Advertisment

കോണ്‍ഗ്രസും എന്‍സിപിയും സഖ്യകക്ഷികളാകുന്നു; മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് ശരത് പവാര്‍

New Update

മുംബൈ: വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും എന്‍സിപിയും വീണ്ടും സഖ്യത്തിലാകുന്നു. ഇരു പാര്‍ട്ടികളും സഖ്യകക്ഷികളായി മത്സരിക്കാന്‍ ധാരണയായി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കി.

Advertisment

publive-image

അതേസമയം, കേരളത്തില്‍ എന്‍.സി.പി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കൊണ്ടു വരുന്നതിന് എന്‍.സി.പിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

2016 സെപ്റ്റംബര്‍ 26നാണ് എന്‍.സി.പി കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയും കോണ്‍ഗ്രസും തനിച്ചു മല്‍സരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്‍.സി.പി പിന്തുണക്കുകയും ചെയ്തിരുന്നു.

Advertisment