Advertisment

ഡേറ്റാ വിവാദം ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള സര്‍ക്കാര്‍ ശ്രമമെന്ന് രാഹുല്‍ ഗാന്ധി

New Update

ന്യൂഡല്‍ഹി: ഡേറ്റാ വിവാദം ഇറാഖില്‍ ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിലെ ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ ആരോപണം.

Advertisment

publive-image

രാഹുലിന്റെ ട്വീറ്റ്

പ്രശ്‌നം- 39 ഇന്ത്യക്കാര്‍ മരിച്ചു, സര്‍ക്കാരിന്റെ കള്ളി വെളിച്ചത്തായി

പരിഹാരം- ഡേറ്റാ ചോര്‍ച്ച വിവാദത്തില്‍ കോണ്‍ഗ്രസിനെ ബന്ധിപ്പിക്കുക

ഫലം-മാധ്യമങ്ങള്‍ പുതിയ സംഭവത്തിനു പിന്നാലെ. 39 ഇന്ത്യക്കാര്‍ റഡാറില്‍നിന്നു അപ്രത്യക്ഷമാകുന്നു.

പ്രശ്‌നം അവസാനിച്ചു.

കേംബ്രിജ് അനലിറ്റിക്ക എന്ന വിവര വിശകലന കമ്പനിയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്ക അഞ്ചു കോടി ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയാണു വിവാദത്തില്‍പ്പെട്ടത്.

കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധമില്ലെന്നു ബിജെപിയും കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നു. എന്നാല്‍, കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളി ഒവ്‌ലീന്‍ ബിസിനസ് ഇന്റലിജന്‍സിന്റെ (ഒബിഐ) വെബ്‌സൈറ്റ് അനുസരിച്ചു ബിജെപി, കോണ്‍ഗ്രസ്, ജെഡിയു തുടങ്ങിയവര്‍ ഇടപാടുകാരാണ്.

Advertisment