Advertisment

ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ' ; നരേന്ദ്ര മോഡിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

New Update

ന്യൂഡല്‍ഹി; 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി. ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ എന്നായിരുന്ന രാഹുലിന്റെ ആശംസ. ട്വിറ്ററിലൂടെയാണ് രാഹുല്‍ മോഡിക്ക് ആശംസകള്‍ അറിയിച്ചത്.

publive-image

നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു. നല്ല ആരോഗ്യത്തോടെ എപ്പോഴും സന്തോഷമായിരിക്കട്ടെ-,രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Advertisment