Advertisment

ആ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് യുപിയിലെ പോലെ പഞ്ചാബിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകള്‍ പറഞ്ഞിട്ടില്ല, അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടില്ല, നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല; അങ്ങനെ നടന്നാല്‍ നീതിക്ക് വേണ്ടി പോരാടാന്‍ ഞാനവിടെ ഉണ്ടാകും’; നിര്‍മ്മല സീതാരാമന് മറുപടിയുമായി രാഹുല്‍ ഗാന്ധി

New Update

ഡല്‍ഹി : പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ആറ് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിശബ്ദത പാലിക്കുന്നുവെന്ന് തന്നെ വിമര്‍ശിച്ച കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന് മറുപടിയുമായി രാഹുല്‍ ഗാന്ധി.ആ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് യുപിയിലെ പോലെ പഞ്ചാബിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകള്‍ പറഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Advertisment

publive-image

ആ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് യുപിയിലെ പോലെ പഞ്ചാബിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകള്‍ പറഞ്ഞിട്ടില്ല. അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടില്ല. നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ നീതിക്ക് വേണ്ടി പോരാടാന്‍ താനവിടയെുണ്ടാകും എന്നാണ് രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ്ണപ്രതികരണം.

ഹോഷിയാര്‍പ്പൂര്‍ സംഭവത്തില്‍ രാഹുലും പ്രിയങ്കയും പ്രതികരിക്കുകയോ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. എന്ത് കൊണ്ടാണ് സംഭവത്തില്‍ ഇരുവരും മൗനം പാലിക്കുന്നത്.

ചില സ്ഥലങ്ങളില്‍ നടക്കുന്ന സംഭവങ്ങളില്‍ മാത്രം കണ്ണീരൊഴുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍ ആരോപിച്ചത്.

rahul gandhi NIRMALA SEETHARAMAN
Advertisment