Advertisment

രാഹുല്‍ 'ശിവ ഭക്തനെ'ന്ന് പോസ്റ്റര്‍; രാഷ്ട്രീയ നാടകമെന്ന് ബിജെപി; ശ്രീരാമനെ കണ്ടുപിടിച്ചത് തങ്ങളാണെന്ന ധാരണ ബിജെപിക്ക് വേണ്ടെന്ന് കോണ്‍ഗ്രസ്; രാഹുലിന്റെ മധ്യപ്രദേശ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തര്‍ക്കം മുറുകുന്നു

New Update

ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 'ശിവ ഭക്തന്‍' എന്ന ബാനറുകള്‍ സ്ഥാപിച്ച് മധ്യപ്രദേശ് പാര്‍ട്ടി പ്രവര്‍ത്തകര്‍. രാഹുലിന്റെ മധ്യപ്രദേശ് സന്ദര്‍ശനത്തിനു മുന്നോടിയായിട്ടാണ് ബാനറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ബാനറുകളിലാണ് ശിവ് ഭക്ത് എന്ന് എഴുതിയിരിക്കുന്നത്.

Advertisment

publive-image

പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുല്‍ നടത്തുന്ന ആദ്യ മധ്യപ്രദേശ് സന്ദര്‍ശനത്തെ പാര്‍ട്ടിയുടെ ശക്തി പ്രകടനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൊഴില്‍ അവസരങ്ങള്‍, സ്ത്രീ സുരക്ഷ, കുറഞ്ഞ ചെലവില്‍ വൈദ്യുതി, തീര്‍ഥാടന ടൂറിസം തുടങ്ങിയ വാഗ്ദാനങ്ങളാണു പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങള്‍.

അതെ സമയം ശിവഭക്തി എന്നത് രാഹുലിന്റെ രാഷ്ട്രീയ നാടകമാണെന്ന് പറഞ്ഞ് ബിജെപി രംഗത്തെത്തി. എന്നാല്‍ ഹിന്ദുമതത്തിന്റെ കുത്തക ബിജെപിക്കല്ലെന്നു കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ശ്രീരാമനേയും ശിവനേയും ബ്രഹ്മാവിനെയും കണ്ടുപിടിച്ചതു തങ്ങളാണെന്ന മിഥ്യാധാരണ ബിജെപിക്കുണ്ടെങ്കില്‍ അത് തെറ്റാണ്. ആര്‍എസ്എസും ബിജെപിയുമൊക്കെ രൂപപ്പെടുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇവരെയാക്കെ ജനങ്ങള്‍ ആരാധിക്കുന്നുണ്ടെന്ന സത്യം അവര്‍ തിരിച്ചറിയണം. ആര്‍ക്കു വേണമെങ്കിലും ശിവനെ ഭജിക്കാം. ആദി ശിവനെ ആരു ഭജിക്കണമെന്നു തീരുമാനിക്കാന്‍ ബിജെപിക്ക് എന്താണു കാര്യമെന്നും കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത ആരോപിച്ചു. ഉച്ചയോടെ ഭോപ്പാലില്‍ എത്തുന്ന രാഹുല്‍ മൂന്നു മണിക്കൂര്‍ റോഡ് ഷോ നടത്തും.

Advertisment