Advertisment

രാഹുല്‍ ഗാന്ധിക്ക് ബഹ്‌റൈനില്‍ നല്‍കിയത് ഉജ്ജ്വല സ്വീകരണം. ബഹ്‌റൈന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബാഗും തൂക്കി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന രാഹുലിന്‍റെ ചിത്രം വൈറലായി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ബഹ്‌റൈനിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം

മനാമ: കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് ഉജ്ജ്വല സ്വീകരണം.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുലിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരടക്കമുള്ള നിരവധി പ്രവാസികകളും രാഷ്ട്ര നേതാക്കളുടെ പ്രതിനിധികളുമടക്കമുള്ള നിരവധി പേരാണ് എയര്‍പോര്‍ട്ടിലെത്തിയത്.

publive-image

ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നു

എല്ലാവരോടും കൈവീശിയും പുഞ്ചിരിച്ചും മുന്നോട്ടു നീങ്ങിയ രാഹുലിനെ ഹസ്തദാനം ചെയ്യാനും ഫോട്ടോ എടുക്കാനും പ്രവാസികള്‍ മത്സരിക്കുകയായിരുന്നു.

ബഹ്‌റൈന്റെ ഔദ്യോഗിക അഥിതിയായി എത്തിയ രാഹുലിന് ശക്തമായ സുരക്ഷാ സജ്ജീരകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അടക്കമുള്ള പ്രമുഖ രാഷ്ട്ര നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

publive-image

ബഹറിനില്‍ വിമാനമിറങ്ങിയ രാഹുല്‍ഗാന്ധി സ്വന്തം ബാഗുമായി പുറത്തേയ്ക്ക് വരുന്ന ചിത്രം

ബഹ്‌റൈന്റെ ഇന്ത്യയുമായുള്ള ബന്ധവും പ്രവാസികളോട് കാണിക്കുന്ന അനുഭാവവും അദ്ദേഹം എടുത്തു പറഞ്ഞു. വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് നേരത്തെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

publive-image

രാഹുല്‍ ഗാന്ധി ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു

വിവിധ കൂടിക്കാഴ്ചകള്‍ക്കു ശേഷം ഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ ഗോപിയോ സംഘടിപ്പിക്കുന്ന പ്രവാസി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന രാഹുല്‍ അടുത്ത ദിവസം മടങ്ങും.

രാഹുലിന്റെ അമേരിക്കയിലെ ബെര്‍ക്കിലി യാത്രയ്ക്ക് ചുക്കാന്‍ പിടിച്ച പ്രധാന ഉപദേശക റോളിലുള്ള സാം പിട്രോഡ തന്നെയാണ് ബഹ്‌റൈന്‍ യാത്രയ്ക്കും നേതൃത്വം നല്‍കുന്നത്.

 

Advertisment