Advertisment

പലര്‍ക്കും എന്‍റെ ശരീരത്തോടായിരുന്നു പ്രണയം. പലരും വഞ്ചിച്ചു. ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്നും തുറന്നടിച്ച്‌ റായി ലക്ഷ്മി. എന്നാല്‍ വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് തനിക്ക് യോജിപ്പില്ല

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മിയുടെ തുറന്നുപറച്ചില്‍. എനിക്കെല്ലാം ക്രേസിയായിരുന്നു. സന്തോഷിച്ചിട്ടുണ്ട്, വിഷമിച്ചിട്ടുണ്ട്, തമാശകള്‍ പറഞ്ഞിട്ടുണ്ട്, പക്ഷെ പലരും എന്നെ വഞ്ചിക്കുകയായിരുന്നു - റായി ലക്ഷ്മി പറഞ്ഞു. ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍ .

വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് തനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും താരം പറയുന്നു. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാന്‍ ആഗ്രഹമില്ല. അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിക്കാറില്ല. നമുക്ക് സ്നേഹവും വിശ്വാസവും വേണം.

publive-image

പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നത് താരത്തിന് ഇഷ്ടമല്ല. പലപ്പോഴും തന്നെ മാറ്റാനും പാട്ണറെ സ്നേഹിക്കാനും കഴിയുന്ന വ്യക്തിയാണ് റായി ലക്ഷ്മി. പങ്കാളിക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടമാണ്.

പാചകം ചെയ്ത് ഒരുമിച്ച് കഴിക്കണം. അദ്ദേഹം സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടത് ചെയ്യും. പുള്ളി മനസില്‍ ആഗ്രഹിക്കുന്നത് സര്‍പ്രൈസ് പോലെ നല്‍കും. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ പ്രണയം മൊട്ടിട്ടതെന്നും താരം പറഞ്ഞു. അത് നടന്‍മാരോടായിരുന്നു.

publive-image

സത്യസന്ധതയും വിശ്വാസവുമുള്ള പങ്കാളികളെയാണ് തനിക്ക് ഇഷ്ടം. അങ്ങനെയുള്ളവരെ അപൂര്‍വമായേ കണ്ടെത്താനാകൂ. പലര്‍ക്കും എന്റെ ശരീരത്തോടായിരുന്നു പ്രണയം. പിന്നീടാണ് അത് മനസിലാക്കിയത്.പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തിട്ടുണ്ട്. ഇതേ കാരണത്താല്‍ ഏറെപ്പേര്‍ സ്നേഹിക്കുകയും ചെയ്തു.

publive-image

അതുകൊണ്ട് സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല. ശരീരത്തിന്റെ വലിപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്. അക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി തുറന്നടിച്ചു.

indian cinema cinima
Advertisment