Advertisment

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം; കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴക്കും കാറ്റിനും സാധ്യത 

New Update

തിരുവനന്തപുരം:  സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം, തീവ്ര ന്യൂനമര്‍ദമായി മാറി തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കും. ഇതേ തുടര്‍ന്ന് ശക്തമായ മഴ പെയ്യുമെന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ കടുത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

publive-image

70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും വീശിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ നാളെ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

heavy rain kerala rain alert
Advertisment