Advertisment

മഴ

New Update

publive-image

Advertisment

ഓര്‍മ്മയിലിന്നൊരു മഴയുണ്ട്

കോരിച്ചൊരിയണ മഴയാണ്

ആറും കിണറും തോടും കുളവും

നിറഞ്ഞൊഴുകണ മഴയാണ്

വലിയ ശബ്ദത്തിലിടിയൊച്ച

മിന്നിമറയും ഇടിമിന്നല്‍

മുറ്റത്തിറങ്ങി ചെളി വെള്ളത്തില്‍

കളിച്ച് രസിച്ചൊരു ആ കാലം

തോട്ടിലിറങ്ങി മീന്‍ പിടിക്കാന്‍

വാശി പിടിച്ചൊരു പൂക്കാലം

തൊടിയിലിറങ്ങി ഇര പിടിച്ച്

ചൂണ്ടയിട്ടൊരു മഴക്കാലം

മേനി നിറയേ മഴ നനഞ്ഞ്

പനി പിടിച്ചൊരു കുളിര്‍കാലം

ഇന്നുറങ്ങുന്ന മരുമണ്ണില്‍

മേനി പൊള്ളുന്ന ചൂടാണ്

യന്ത്രത്തിന്‍റെ തണുപ്പേറ്റ്

കമ്പിളി ഇട്ട് ഉറങ്ങുന്നു

ഓര്‍മ്മയിലിന്നും ആ മഴയുടെ

കുളിര് വീശും തണുപ്പാണ്.

Advertisment