Advertisment

മഹാപ്രളയം കടലിറങ്ങുന്നു; അണക്കെട്ടുകളില്‍ ജലനിരപ്പ് കുറയുന്നു; ദുരിതാശ്വാസ ക്യാംപില്‍ എട്ടരലക്ഷം പേര്‍; കെഎസ്ആര്‍ടിസി ഗതാഗതം പുനഃസ്ഥാപിച്ചു; രക്ഷാ ദൗത്യം അവസാനഘട്ടത്തില്‍

New Update

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം താഴ്ന്നിട്ടും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. 5000 പേരോളമാണ് ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നത്. പമ്പാതീരത്ത് 3000 പേരാണ് രക്ഷ തേടിയത്. കുടുങ്ങിക്കിടക്കുന്നവര്‍ വീടുവിട്ടു വരാന്‍ തയാറാകണമെന്ന് സര്‍ക്കാരും വ്യോമസേനയും അറിയിച്ചു. തിരുവല്ലയിലും ആറന്മുളയിലും നെല്ലിയാമ്പതിയിലും സ്ഥിതി അതീവഗുരുതരമാണ്, ഭക്ഷണവും വെള്ളവുമില്ലാതെ നാലാംദിവസമാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ് ഇവിടെ.

Advertisment

വളരെയധികം പേര്‍ കുടുങ്ങിക്കിടക്കുന്ന പാണ്ടനാട്, കല്ലിശേരി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എന്‍.ഡി.ആര്‍.എഫ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്.

publive-image

ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള ഒഴുക്ക് കുറച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന് 140 അടിയായി. ആലുവയിലും ചാലക്കുടിയിലും കാലടിയിലും വെള്ളം ഇറങ്ങി, പെരിയാറില്‍ ജലനിരപ്പ് താഴുന്നു. കനത്ത മഴ ഉണ്ടാകില്ല. എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു

എറണാകുളത്ത് ക്യാംപുകളില്‍ സ്ഥിതി ദയനീയം. വസ്ത്രവും മരുന്നുമില്ല. പനായിക്കുളം ക്യാംപില്‍ രോഗികളായി ഒട്ടേറെപ്പേര്‍. വെള്ളമിറങ്ങിയെങ്കിലും ദുരിതം വിട്ടുമാറാതെ ആലുവ. കടകളിലും വീടുകളിലുമടക്കം കോടിക്കണക്കിനു രൂപയുടെ നഷ്ടം. ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള ഒഴുക്ക് കുറച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന് 140 അടിയായി. ആലുവയിലും ചാലക്കുടിയിലും കാലടിയിലും വെള്ളം ഇറങ്ങി, പെരിയാറില്‍ ജലനിരപ്പ് താഴുന്നു. കനത്ത മഴ ഉണ്ടാകില്ല. എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു

എറണാകുളത്ത് ക്യാംപുകളില്‍ സ്ഥിതി ദയനീയം. വസ്ത്രവും മരുന്നുമില്ല. പനായിക്കുളം ക്യാംപില്‍ രോഗികളായി ഒട്ടേറെപ്പേര്‍. വെള്ളമിറങ്ങിയെങ്കിലും ദുരിതം വിട്ടുമാറാതെ ആലുവ. കടകളിലും വീടുകളിലുമടക്കം കോടിക്കണക്കിനു രൂപയുടെ നഷ്ടം. ഭാരതപ്പുഴയിലെ ജലനിരപ്പ് കുറയുമ്പോഴും പൊന്നാനി കോള്‍ മേഖലയിലേക്ക് പുഴയില്‍ നിന്നുള്ള വെള്ളം എത്തുകയാണ്. എരമംഗലം പത്തിരം ഹരിജന്‍ കോളനി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്.

കുമരകം ,ഇല്ലിക്കല്‍, അയ്മനം തുടങ്ങിയ പടിഞ്ഞാറന്‍ മേഖലകളില്‍ ആയിരത്തിലേറെ വീടുകള്‍ വെളളത്തിലാണ്. പാലക്കാട് നെല്ലിയാമ്പതിയില്‍ മൂവായിരം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാന്‍ നടപടികള്‍ എടുത്തു. ഇടുക്കി ജില്ലയിലെ മലയോരമേഖലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളും ഒറ്റപ്പെട്ടു.

Advertisment