Advertisment

മേഘസ്ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളിലുണ്ടാകാം. കേരളത്തില്‍ പിന്നെയും ന്യൂനമർദo, മഴ തുടരും

New Update

publive-image

Advertisment

കൊച്ചി  ∙ മേഘസ്ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പു കാലാവസ്ഥാ വകുപ്പ് നല്‍കിയതോടെ ഉത്തരേന്ത്യയിലെ പ്രളയ സ്ഥിതി സങ്കീർണമാകുന്നു.

publive-image

മധ്യപ്രദേശിനു മീതേയുള്ള ന്യൂനമർദ ഫലമായി ഇവിടേക്ക് ആകർഷിക്കപ്പെടുന്ന മേഘങ്ങൾ തെക്കു നിന്നു വടക്കോട്ടു പോകുന്ന വഴി കേരളത്തിനു മീതേ പെയ്തിറങ്ങുന്നതിനാല്‍ കേരളത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ് .

publive-image

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന പശ്ചാത്തലത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാനാണ് സാധ്യത. എന്നാൽ തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

publive-image

മധ്യപ്രദേശിനു മീതേയുള്ള ന്യൂനമർദ ഫലമായി ഉത്തരേന്ത്യ മുഴുവൻ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കയാണ്. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന മേഘങ്ങൾ തെക്കു നിന്നു വടക്കോട്ടു പോകുന്ന വഴി കേരളത്തിനു മീതേ പെയ്തിറങ്ങുന്നു. പശ്ചിമഘട്ട മലനിരകളിൽ തട്ടി ഘനീഭവിച്ചാണ് മേഘങ്ങൾ പെയ്തിറങ്ങുന്നത്.

publive-image

ഈ ന്യൂനമർദം പെയ്തു തീരുന്നതിനു പിന്നാലെയാണ് ഒഡീഷയ്ക്കു താഴെ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുന്നത്. ഇതു ഉത്തരേന്ത്യയിലെ പ്രളയ സ്ഥിതി സങ്കീർണമാക്കും. ഓഗസ്റ്റ് ആദ്യവാരവും തുടർന്യൂനമർദങ്ങൾക്കു സാധ്യതയുണ്ടെന്നാണ് സൂചന.

latest
Advertisment