Advertisment

ശ്രീദേവിയുടെ മൃതശരീരം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞതെന്തിനായിരുന്നു! അവര്‍ നമ്മുടെ രാജ്യത്തിന് എന്ത് സേവനമാണ് ചെയ്തത്; രാജ് താക്കറേയുടെ പ്രസ്താവന വിവാദത്തിലേയ്ക്ക്

author-image
ഫിലിം ഡസ്ക്
New Update

മരണശേഷം പോലും ആളുകളെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് അത്യന്തം ദുഖകരമായ കാര്യമാണ്. മരണാനന്തരം നടി ശ്രീദേവിക്ക് രാജ്യം നല്‍കിയ ആദരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സ്ഥാപകനും തലവനുമായ രാജ് താക്ക്റേയാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്.

Advertisment

publive-image

മുംബൈയില്‍ നടന്ന പാര്‍ട്ടി റാലിയില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാജ് താക്കറേ ശ്രീദേവിയെക്കുറിച്ച് പരാമര്‍ശിച്ചത്. ശ്രീദേവി വലിയ നടി ആയിരിക്കും. പക്ഷേ ഒരു കാര്യം ഓര്‍ക്കണം. അവര്‍ നമ്മുടെ രാജ്യത്തിന് എന്ത് സേവനമാണ് ചെയ്തിരിക്കുന്നത്. അവരുടെ മൃതശരീരം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞത് എന്തിനാണ്? നീരവ് മോദി വിഷയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയായിരുന്നു ശ്രീദേവിയുടെ മരണം കൂടുതല്‍ ചര്‍ച്ചയാക്കിയത്.

നീരവ് മോദി വിഷയം രാജ്യത്ത് ചൂടുപിടിച്ചിരിക്കുമ്പോഴാണ് ശ്രീദേവി മരിക്കുന്നത്. ശ്രീദേവിയുടെ മൃതദേഹം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് വിലാപയാത്രയും നടത്തി. പദ്മശ്രീ കിട്ടിയ നടി ആയത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് നിങ്ങള്‍ക്ക് ന്യായീകരിക്കാം. പക്ഷേ അത് മഹാരാഷ്ട്ര സര്‍ക്കാരിന് പറ്റിയ അബദ്ധമാണ്. താക്ക്റേ കൂട്ടിച്ചേര്‍ത്തു. ഏതായാലും വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ് താക്കറേയുടെ ഈ പ്രസ്താവന.

Advertisment