Advertisment

ഒരു കുടുംബത്തിന് ഒരു സ്മാര്‍ട്ട് ഫോണ്‍ : രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരത്തില്‍ നിന്നും കരകയറാന്‍ വ​സു​ന്ധ​ര രാ​ജെയുടെ അറ്റകൈ പ്രയോഗ൦

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ജ​യ്പു​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഒ​രു​ങ്ങു​ന്ന രാ​ജ​സ്ഥാ​നി​ൽ‌ ഭരണ വിരുദ്ധ വികാരത്തില്‍ നിന്നും കരകയറാന്‍ അറ്റകൈ പ്രയോഗവുമായി വ​സു​ന്ധ​ര രാ​ജെ​യു​ടെ ബി​ജെ​പി സ​ർ​ക്കാ​ർ രംഗത്ത് . ഒരു കുടുംബത്തിനു ഒരു സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തി​ന്‍റെ (എ​ൻ​എ​ഫ്എ​സ്എ) കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ത്തോ​ടെ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു.

publive-image

എ​ൻ​എ​ഫ്എ​സ്എ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഫോ​ൺ ല​ഭി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​ലെ നാ​ഥ​യാ​യ സ്ത്രീ​ക്കാ​ണ് ഫോ​ൺ ല​ഭി​ക്കു​ക. സം​സ്ഥാ​ന​ത്ത് എ​ൻ​എ​ഫ്എ​സ്എ​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി 1.64 കോ​ടി കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

ഫോ​ൺ വാ​ങ്ങാ​നു​ള്ള പ​ണ​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. 1,000 രൂ​പ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ഓ​രോ കു​ടും​ബ​ത്തി​നും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ത​വ​ണ​ക​ളാ​യി ഇ​ത് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തും. ആ​ദ്യ ത​വ​ണ ല​ഭി​ക്കു​ന്ന 500 രൂ​പ ഫോ​ൺ വാ​ങ്ങാ​നു​ള്ള​താ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ക്കു​ന്ന സ്പെ​ഷ​ൽ ക്യാ​മ്പു​ക​ളി​ൽ​നി​ന്നാ​ണ് ഫോ​ൺ വാ​ങ്ങേ​ണ്ട​ത്. ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​യി ല​ഭി​ക്കു​ന്ന തു​ക ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​മാ​ണ്.

bjp congress bjp rajasthan
Advertisment