ജയ്പുര്‍: രാജസ്ഥാനില്‍ ബിജെപി വനിതാ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. രാജ്സമന്ദ് എംഎല്‍എ കിരണ്‍ മഹേശ്വരി (59) ആണ് മരിച്ചത്.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജ്സമന്ദില് നിന്നും മൂന്ന് തവണ എംഎല്‍എയായ വ്യക്തിയാണ് കിരണ്‍ മഹേശ്വരി.