Advertisment

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍; മോചനം വൈകിയേക്കും

author-image
admin
New Update

Advertisment

രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഏഴുപേരെയും വിട്ടയക്കാന്‍ കേന്ദ്രസര്‍ക്കാറിന് ശുപാര്‍ശ അയച്ചുവെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. തടവുശിക്ഷ അനുഭവിക്കുന്നവരെ വിട്ടയക്കാമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വിധി വന്നിരുന്നു. ഈ വിഷയത്തില്‍ എത്രയും വേഗം തീരുമാനം അറിയിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രതികളെ വിട്ടയക്കാന്‍ ശുപാര്‍ശ നല്‍കിയെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതായി കണ്ടെന്നും അത്തരമൊരു ശുപാര്‍ശ നല്‍കിയിട്ടില്ലെന്നുമാണ് ഗവര്‍ണര്‍ വ്യക്തമാക്കി്.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഏഴു പ്രതികളാണ് ജയിലില്‍ കഴിയുന്നത്. കേസ് വളരെ സങ്കീര്‍ണമാണെന്നും നിയമ, ഭരണഘടനാ വിഷയങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ശിപാര്‍ശ അയക്കുകയുള്ളൂ. വിഷയത്തില്‍ നീതിയുക്തമായും ഭരണഘടനാപരവുമായ തീരുമാനങ്ങളേ സ്വീകരിക്കൂവെന്നും ഗവര്‍ണര്‍ പറഞ്ഞു. 1991 സെപ്തംബര്‍ ഒമ്പതിന് തമിഴ്‌നാട് മന്ത്രിസഭ രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ സെപ്തംബര്‍ 14നാണ് കൈമാറിയതെന്നും രാജ്ഭവന്‍ അറിയിച്ചു. ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം, മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ഉടന്‍തന്നെ ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചിരുന്നു. പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് 2016-ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ 161-ാം അനുച്ഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ പ്രതികളെ വെറുതെ വിടാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

1991 ല്‍ തമിഴ്നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും കേസന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറുകയും ചെയ്തിരുന്നു. രാജീവ് വധത്തിലെ പ്രധാന പ്രതികളായ മുരുകന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, പേരറിവാളന്‍, രവിചന്ദ്രന്‍ എന്നിവരാണ് നിലവില്‍ 27 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. കേസിലെ പ്രതിയായ നളിനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ഏപ്രിലില്‍ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ കേസിലെ പ്രതികളിലൊരാളായ പേരറിവാളനും കോടതി ജാമ്യം നിഷേധിച്ചിരുന്നു.

1991 മെയ് 21 ന് ശ്രീപെരുമ്പതൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കേസിലെ മുഖ്യപ്രതി തനു ഉള്‍പ്പെടെ 14 പേരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Advertisment